വകുപ്പ് സംയോജനത്തിലെ ആശങ്ക അകറ്റണം: കേരള പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷന്‍

Dream zone copyകാസര്‍കോട്: തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഇന്റഗ്രേഷന്‍ അടിയന്തിരമായി നടത്തുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ടുള്ള പ്രചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് നടന്നു. 1992 ല്‍ പഞ്ചായത്ത് വകുപ്പും കോമണ്‍ സര്‍വ്വീസും തമ്മില്‍ സംയോജനം നടന്നിരുന്നു. അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ 24 വര്‍ഷത്തിനു ശേഷവും ജീവനക്കാര്‍ തമ്മില്‍ കേസ് നടക്കുകയാണ്.സൂപ്രീം കോടതിയിലെ കേസിന്റെ ഫലമായി പഞ്ചായത്ത് വകുപ്പിലെ ജോയിന്റ് ഡയറക്ടര്‍ മുതലുള്ള ആയിരക്കണക്കിന് തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. വ്യക്തമായ പഠനവും ജീവനക്കാരില്‍ നിന്നുള്ള അഭിപ്രായ സ്വരൂപണവും നടത്തുന്നതിന് കമ്മീഷനെ നിയമിക്കണം. അതല്ലെങ്കില്‍ വീണ്ടും വര്‍ഷങ്ങളോളം കേസ് നടക്കുകയും ഇന്ന് വെവ്വേറെ സ്ഥിതി ചെയ്യുന്ന മുന്‍സിപ്പാലിറ്റി, ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെ ജീവനക്കാര്‍ തമ്മീല്‍ സര്‍വ്വീസ് കേസുകള്‍ കാരണം ദീര്‍ഘ കാലം ഭരണ സ്ഥംഭനത്തിന് സാഹചര്യമുണ്ടാകും. ഇത് പൊതു ജനങ്ങള്‍ക്ക് വളരേയധികം ബുദ്ധിമുട്ടുണ്ടാക്കും. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് ബി.സരോജാക്ഷന്‍ പിള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എസ്.എന്‍.പ്രമോദ് ഇന്റഗ്രേഷനിലെ നിലപാട് വിശദീകരിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.രവീന്ദ്രന്‍, വിജയന്‍ കാന, ജയപാല്‍ കൊല്ലം, ഇ.മനോജ് കുമാര്‍, കെ.ബാബു, വത്സല, എ.ബേബി തുടങ്ങിയവര്‍ സംസാരിച്ചു.

 

KCN

more recommended stories