എന്‍ഡോസള്‍ഫാന്‍ കടം ഉടന്‍ എഴുതിത്തള്ളണം: എംപി

p karunakaran mp kasaragodകാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടം എഴുതിത്തള്ളുന്നതില്‍ അടിയന്തര നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ പി കരുണാകരന്‍ എംപി ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ട് ആകാത്തതിനാലും മതിയായ പണമില്ലാത്തതിനാലും കുറച്ചാളുകളുടെ കടം മാത്രമാണ് ഭാഗികമായി എഴുതിത്തള്ളിയത്. മറ്റുള്ളവരുടെ കാര്യത്തില്‍ ഇതുവരെ റിപ്പോര്‍ട്ടായിട്ടില്ല. അര്‍ഹരായവരെ കണ്ടെത്താനുള്ള പരിശോധന പൂര്‍ത്തിയായിട്ടില്ല. നടപടിക്രമങ്ങള്‍ വൈകുന്നതിനാല്‍ ബാങ്കുകള്‍ ദുരിതബാധിതര്‍ക്ക് ജപ്തി നോട്ടീസ് അയക്കുകയാണ്. കടം എഴുതിത്തള്ളുന്ന നടപടിക്രമങ്ങള്‍ വൈകുന്നതിനാല്‍ വായ്പ തിരിച്ചടക്കുന്നതില്‍ മൂന്ന് മാസത്തേക്ക് താല്‍ക്കാലികമായി മൊറട്ടോറിയം പ്രഖ്യാപിക്കണം. ഇതിനിടയില്‍ ബന്ധപ്പെട്ട കാര്യങ്ങളില്‍ പഠനം നടത്തി വേഗത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി കടം എഴുതിത്തള്ളാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പി കരുണാകരന്‍ എംപി ആവശ്യപ്പെട്ടു.

KCN

more recommended stories