കാര്‍ഷിക കടാശ്വാസം 1.39 കോടി രൂപ അനുവദിച്ചു

kannan-copyകാസര്‍കോട് : കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ പുറപ്പെടുവിച്ച അവാര്‍ഡുകള്‍ പ്രകാരം ജില്ലയിലെ സഹകരണ സംഘങ്ങള്‍, ബാങ്കുകളില്‍ നിന്നും കര്‍ഷകര്‍ എടുത്തിട്ടുളള വായ്പകള്‍ക്ക് കടാശ്വാസം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത 722 ഗുണഭോക്താക്കള്‍ക്കായി 1,39,12,900 (ഒരു കോടി മുപ്പത്തി ഒമ്പത് ലക്ഷത്തി പന്ത്രണ്ടായിരത്തി തൊളളായിരം രൂപ മാത്രം) അനുവദിച്ച് ഉത്തരവായതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു. കടാശ്വാസം ലഭിച്ച ഗുണഭോക്താക്കളുടെ പേരും വിലാസവും നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന് ബന്ധപ്പെട്ട സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗുണഭോക്താക്കള്‍ക്ക് പരിശോധിച്ച് ഉറപ്പുവരുത്താവുന്നതാണെന്നും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.

 

KCN

more recommended stories