കേന്ദ്ര സര്‍വ്വകലാശാലക്കുമുന്നിലെ നിരാഹാരസത്യാഗ്രഹം സിപിഎംകോണ്‍ഗ്രസ് ഗൂഡാലോചന: ബി ജെ പി

457895655ജോലി നല്‍കണമെന്നാവശ്യപ്പെട്ട് പെരിയ കേന്ദ്ര സര്‍വ്വകലാശാലക്കുമുന്നില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നിരാഹാരസത്യാഗ്രഹസമരം കേന്ദ്രസര്‍വ്വകലാശാലക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമാണെന്ന് ബിജെ പി ജില്ലാസെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു.

ആരോ കേന്ദ്രസര്‍വ്വകലാശാലക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ ദളിത് വികാരം ഇളക്കിവിട്ട് രാഷ്ട്രീയമുതലെടുപ്പ് നടത്താനാണ് രണ്ട് പാര്‍ട്ടികളും ശ്രമിക്കുന്നത്. മാളത്തും പാറ കോളനിയിലെ ദളിത് കുടുംബങ്ങളെ കരുവാക്കിയുള്ള ഇവരുടെ നീക്കങ്ങള്‍ പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ബുധനാഴ്ച രാവിലെ കാസര്‍കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്തെ എല്ലാനിയമങ്ങള്‍ക്കും ഭരണഘടനക്കും അനുസൃതമായാണ് കേന്ദ്രസര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം. അതിനനുസരിച്ചുള്ള നടപടിക്രമങ്ങള്‍ മാത്രമേ അവിടെ സ്വീകരിക്കാനാവുകയുള്ളൂ. ആവശ്യപ്പെടുന്നവര്‍ക്കൊക്കെ കേന്ദ്രസര്‍വ്വകലാശാലയില്‍ ജോലി കൊടുക്കാന്‍ വ്യവസ്ഥയില്ല. യോഗ്യതയും ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചേ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാനാവുകയുള്ളൂ.

കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരും കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരും ഭരിച്ചിരുന്ന കാലത്താണ് പെരിയയിലെ കേന്ദ്രസര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട പാക്കേജ് തയ്യാറാക്കിയത്. പുനരധിവാസവും ജോലിയും സംബന്ധിച്ച് ധാരണയുണ്ടാക്കിയതും അന്നാണ്. അന്നൊന്നും ഇതേക്കുറിച്ച് പരാതി പറയാതിരുന്നവര്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതോടെ കേന്ദ്രസര്‍വ്വകലാശാലക്കെതിരെ തിരിഞ്ഞത് ആസൂത്രിതമാണ്.

ജാന്‍സി ജയിംസ് കേന്ദ്രസര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ആയിരുന്നപ്പോള്‍ നടത്തിയ ചര്‍ച്ചയിലൊന്നും ജോലിസംബന്ധമായ കാര്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നില്ല. കേന്ദ്രസര്‍ക്കാറിനെതിരെ ദളിത്പീഡനം ആരോപിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്ന വ്യാജപ്രചരണത്തിന്റെ ചുവടുപിടിച്ചാണ് കേന്ദ്രസര്‍വ്വകലാശാലക്കെതിരെയും ഇവര്‍ നീക്കം നടത്തുന്നതെന്ന് ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാടിനെ ബിജെപി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ നിശിതമായി വിമര്‍ശിച്ചു.

തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തി അദ്ദേഹം സമരക്കാരെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. പാവപ്പെട്ട ദളിത് കുടുംബങ്ങളെ ഉപയോഗിച്ച് എംഎല്‍എയും മറ്റും നടത്തുന്ന രാഷ്ട്രീയനാടകങ്ങള്‍ ദളിത് സമൂഹം തിരിച്ചറിയണം. പ്രശ്‌നത്തില്‍ മുതലെടുപ്പ് നടത്താന്‍ ചില തീവ്രവാദ സംഘടനകളും രംഗത്തിറങ്ങിയിരിക്കുന്നത് അധികൃതര്‍ ഗൗരവത്തോടെ കാണണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. ബിജെപിയുടെമറ്റുജില്ലാനേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

KCN

more recommended stories