ദിലീപിന്റെ ചാലക്കുടിയിലെ തീയറ്ററില്‍ നിന്ന് ഏഴ് ലക്ഷം രൂപ മോഷ്ടിച്ച ത്രിപുര സ്വദേശി പിടിയില്‍

rajadhani-copyതൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസില്‍ നിന്ന് ഏഴ് ലക്ഷം രൂപ കവര്‍ന്ന കേസില്‍ ത്രിപുര സ്വദേശി അറസ്റ്റിലായി. കോവൈ ജില്ലയില്‍ തേലിയാമുറ, മഹാറാണിപുര്‍ ഗ്രാമത്തിലെ മിത്തന്‍ സഹാജിയാണ് അറസ്റ്റിലായത്. ത്രിപുരയിലെ ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കാമുകിയെ വിവാഹം കഴിച്ച് ജീവിക്കുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പൊലീസിനോട് പറഞ്ഞു.തീയറ്ററിലെ ശുചീകരണ തൊഴിലാളിയായിരുന്ന മിത്തന്‍ കഴിഞ്ഞ ഓഗസ്റ്റ് 28നാണ് മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന ഏഴ് ലക്ഷം രൂപ കവര്‍ന്നത്. മോഷണം നടന്ന ദിവസം അവസാന ഷോ കഴിഞ്ഞ് ജോലി ചെയ്ത ശേഷം ഇയാള്‍ പുലര്‍ച്ചെ രണ്ട് മണിയോടെ സ്വന്തം മുറിയിലേക്ക് പോയി. പോകുമ്പോള്‍ വാതിലിന്റെ കുറ്റിയിടാതെയാണ് പോയത്. പിന്നീട് തീയറ്ററിന്റെ മതില്‍ ചാടിയെത്തി വാതിലിലൂടെ അകത്ത് കടന്ന് ഓഫീസിന്റെ പൂട്ടുകള്‍ തകര്‍ത്ത് പണം അപഹരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ആലുവയിലെത്തി ട്രെയിന്‍ കയറി ചൈന്നൈയിലേക്ക് കടന്നു.കൂടെ ജോലി ചെയ്ത ഇതരസംസ്ഥാന തൊഴിലാളിളെ ചോദ്യം ചെയ്തതില്‍ നിന്ന ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ത്രിപുരയിലുളള മിത്തനിലേക്ക് എത്തിയത്. നാട്ടിലെത്തി കാമുകിയെ വിവാഹം കഴിച്ച് മിത്തന്‍ ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപത്തുള്ള ഒരു ഗ്രാമത്തിലാണ് താമസിച്ചിരിരുന്നത്. പിടിക്കപ്പെടുമ്പോള്‍ ഇയാളുടെ പക്കല്‍ നിന്നും ഒന്നര ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിരുന്നു.ഇയാളെ തെളിവെടുപ്പിനായി ചൊവ്വാഴ്ച തീയറ്ററില്‍ കൊണ്ടുവന്നിരുന്നു. ചാലക്കുടിയില്‍ കോടതിയില്‍ ഹാജരാക്കി. കസ്റ്റഡിയില്‍ എടുത്ത ശേഷമാണ് പൊലീസ് തീയറ്ററില്‍ തെളിവെടുപ്പിന് കൊണ്ടുവന്നത്. തെളിവെടുപ്പ് കാണാന്‍ നടന്‍ ദിലീപും എത്തിയിരുന്നു.

 

KCN

more recommended stories