പണം പിന്‍വലിക്കല്‍: കറന്റ് അക്കൗണ്ടുകാര്‍ക്ക് ഭാഗിക ഇളവ്, 10,000 രൂപ പരിധിയില്ല

al fazal copy

മുംബൈ: എ.ടി.എമ്മിലൂടെ പണം പിന്‍വലിക്കുന്നതിന് ഭാഗിക ഇളവ് പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. കറന്റ്, കാഷ് ക്രെഡിറ്റ്/ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണമാണ് നീക്കുന്നത്. ഒരു ദിവസം 10,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാം. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക ഒരു ലക്ഷം എന്നത് തുടരും. അതേസമയം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തിയിട്ടില്ല. അത് ദിവസം 10,000 ആയും ആഴ്ചയില്‍ 24000 രൂപയായും തുടരും. ഭാവിയില്‍ സേവിങ്‌സ് അക്കൗണ്ട് നിയന്ത്രണം പിന്‍വലിച്ചേക്കാമെന്നും ആര്‍.ബി.ഐ അറിയിച്ചു. ഫെബ്രുവരി ഒന്നു മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. എന്നാല്‍ ഇത്തരത്തിലുള്ള നിര്‍ദേശം ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും പണം പിന്‍വലിക്കല്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ടായിരിക്കുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.

KCN

more recommended stories