ഉത്തര്‍പ്രദേശില്‍ ലോക്മാന്യ തിലക് എക്‌സ്പ്രസ് പാളം തെറ്റി

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ മുംബൈ- ലക്‌നൗ ലോക്മാന്യ തിലക് എക്‌സ്പ്രസ് ട്രെയിനിന്റെ 11 കോച്ചുകള്‍ പാളം തെറ്റി. എന്നാല്‍ ട്രെയിന്‍ വേഗത കുറവായതിനാല്‍ വന്‍ദുരന്തം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഇന്ന് രണ്ട് മണിക്കായിരുന്നു അപകടം. ട്രെയിന്‍ ഉന്നാവോ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്താനായി പോകവേയാണ് അപകടമുണ്ടായത്.

യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയതായും അവരെ യാത്രയാക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ (എ.ടി.എസ്) ഒരു സംഘം അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തില്‍പെട്ട ട്രെയിനില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിക്കവേയാണ് ചില യാത്രക്കാര്‍ക്ക് നേരിയ പരിക്കുണ്ടായത്. പാളം തെറ്റിയതിനെത്തുടര്‍ന്ന് റെയില്‍വേ ട്രാക്ക് പാടെ തകര്‍ന്ന നിലയിലാണുള്ളത്.

KCN

more recommended stories