ജിദ്ദ: ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്ക് പോയ മലയാളി സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മാതാവും രണ്ട് കുട്ടികളും മരിച്ചു. എറണാകുളം സ്വദേശിയായ ഷഹീന് ബാബുവിന്റെ ഭാര്യ സബീന പാലക്കല്‍, ആറ് മാസം പ്രായമുള്ള മകള്‍ ദിയാ ഫാത്തിമ, മൂത്തമകള്‍ അസ്റ ഫാത്തിമ (ഏഴ് ) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഷഹീന് ബാബുവിനെ തായിഫിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സബീനയും ദിയ ഫാത്തിമയും സംഭവ സ്ഥലത്തും അസ്റ ഫാത്തിമ തായിഫ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലുമാണ് മരിച്ചത്. വെളളിയാഴ്ച പുലര്‍ച്ചെ രണ്ടോടെ തായിഫില്‍നിന്നും 150 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ദിലം എന്ന സ്ഥലത്തായിരുന്നു അപകടം. റിയാദില്‍ നിന്ന് വ്യാഴാഴ്ചയായിരുന്നു കുടുംബം ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ടത്. തിരുവനന്തപുരത്ത് താമസമാക്കിയ ഷഹീന് ബാബുവും കുടുംബവും സുഹൃത്തുക്കളോടൊപ്പം റിയാദില്‍ നിന്ന് മൂന്ന് വാഹനങ്ങളിലായാണ് മക്കയിലേക്ക് പുറപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാറിനു പിറകില്‍ സൗദി സ്വദേശിയുടെ കാര്‍ ഇടിക്കുകയായിരുന്നു. തൊട്ടു മുന്നിലുണ്ടായിരുന്ന മിനി ലോറിയില്‍ ഇടിച്ച് കാര്‍ മരുഭൂമിയില്‍ മറിഞ്ഞു. മൃതദേഹങ്ങള്‍ ദിലം ആശുപത്രി മോര്‍ച്ചറിയിലാണ്. മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
more recommended stories
-
യാത്രക്കാരെ ഇറക്കാനായില്ല ദുബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
180ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്. ദുബൈ: ദുബൈയിലേക്ക്.
-
യുഎഇയിലെ കനത്ത മഴ വീടുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ ആവശ്യപ്പെട്ട് പള്ളികള്‍
റെക്കോര്‍ഡ് മഴയാണ് യുഎഇയില്‍ പെയ്തത് 75.
-
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബുധനാഴ്ച ചെറിയ.
-
മുസ്വാഹബ ഈദ് സംഗമം,
ദുബൈ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി.
Leave a Comment