അധ്യാപക പരിശീലന ശില്‍പശാല സംഘടിപ്പിച്ചു

സീതാംഗോളി: മാലിക്ദീനാര്‍ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസില്‍ അധ്യാപകര്‍ക്കുള്ള ഏകദിന പരിശീലന ശില്‍പശാല സംഘടിപ്പിച്ചു. കോളേജ്തല അധ്യാപനത്തിലെ നൂതന രീതികളെക്കുറിച്ച് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ എജ്യുക്കേഷന്‍ വിഭാഗം അസി.പ്രൊഫസര്‍ ഡോ.ത്യാഗു സൂര്യ അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. ക്ലാസ്റൂം മാനേജ്മെന്റിലെ പുതിയ പ്രവണതകളെക്കുറിച്ച് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ശെരീഫ് ക്ലാസെടുത്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഉദയകുമാര്‍ ബി ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി. ശില്‍പശാല കോഡിനേറ്റര്‍ അസി.പ്രൊഫ. നയന ആര്‍ നന്ദി പ്രകാശിപ്പിച്ചു.

KCN

more recommended stories