ബങ്കരക്കുന്ന് സോഷ്യല്‍ സെന്ററിന്റെ കാരുണ്യ വര്‍ഷം

നെല്ലിക്കുന്ന്: ബങ്കരക്കുന്ന് സോഷ്യല്‍ സെന്റര്‍ ഗള്‍ഫ് കമ്മിറ്റിയുടെ ഇത്തവണ കാരുണ്യ വര്‍ഷം 25 കുടുംബങ്ങള്‍ക്ക് നല്‍കി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു.ചടങ്ങില്‍ ബങ്കരക്കുന്ന് പ്രദേശത്ത് നിന്ന് സി.ബി.എസ്.ഇ യില്‍ നിന്ന് എസ്.എസ്.എല്‍.സി.പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയ റുവൈസ് അഹമദിന് ക്യാഷ് അവാര്‍ഡും മെഡലും നല്‍കി. ഖത്തീബ് ജി.എസ്.അബ്ദുല്‍ റഹ്മാന്‍ മദനി അധ്യക്ഷത വഹിച്ചു.ഹനീഫ് നെല്ലിക്കുന്ന്, ടി.എ.മഹമൂദ് ഹാജി, കെ.ബി.മഹമൂദ്, എന്‍.എ.ഹമീദ് നെല്ലിക്കുന്ന്, എ.എം.കടവത്ത്, ഖാദര്‍ ബങ്കര, അബ്ദുല്ല സഅദി,എന്‍.എം.സുബൈര്‍, ഷാഫി തെരുവത്ത്, മുഹമ്മദ് കുഞ്ഞി ഈസ്റ്റു, ഹനീഫ് മാഷ്, എന്‍.ഇ.അബ്ദുല്‍ റഹ്മാന്‍ സംസാരിച്ചു, കമ്മിറ്റി പ്രസിഡന്റ് കുഞ്ഞാമു സ്വാഗതവും സലീം ടിപ്ടണ്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories