റിലീഫ് സംഗമം സംഘടിപ്പിച്ചു

പള്ളങ്കോട്: കേരളത്തില്‍ മുസ്ലിംലീഗിന്റെ പ്രവര്‍ത്തനം ശക്തമായതോടെയാണ് മുസ്ലിം സമുദായത്തിന്റെയും ഇതര പിന്നോക്ക വിഭാഗങ്ങളുടെയും പുരോഗതിക്ക് തുടക്കമായതെന്ന് മുസ്ലിം ലീഗ് ഉദുമ നിയോജകമണ്ഡലം പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. കെ.എം.സി.സി ഘടകങ്ങളുടെ സഹകരണത്തോടെ ദേലംപാടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി നടത്തിയ റിലീഫ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഷീര്‍ പള്ളങ്കോട് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി യു.എ.ഇ കോര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷമീര്‍ പരപ്പ സ്വാഗതം പറഞ്ഞു. ദേലംപാടി പഞ്ചായത്ത് സൗദി് കെ.എം.സി.സി, സമാഹരിച്ച റംസാന്‍ റിലീഫ് ഫണ്ട് സൗദി കെ.എംസി.സി, ജില്ലാചെയര്‍മാന്‍ ഖാളി മുഹമ്മദ് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിക്ക് കൈമാറി വിവിധ കെ.എം.സി.സികളുടെകിറ്റുകള്‍ എ.ബി.ഷാഫി, ജമാല്‍ ആലംപാടി, എന്നിവര്‍ വിതരണം ചെയ്തു, എം.യൂസഫ് ഹാജി കെ.പി, സിറാജുദ്ദീന്‍, കെ.പി, സൂപ്പി, ഹമീദ്.എ, ഉസാം പള്ളങ്കോട്, ടി.എ,അബ്ദുല്ല ഹാജി, പി.കെ,മുഹമ്മദലി, ജാഫര്‍ കുയിത്തല്‍ എന്നിവര്‍ പ്രസംഗിച്ചു.

KCN

more recommended stories