പെരിയയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; ഡ്രൈവര്‍ക്ക് ഗുരുതരം

പെരിയ: പെരിയ കേരള കേന്ദ്രസര്‍വകലാശാലയ്ക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് അകത്ത് കുടുങ്ങിയ ഡ്രൈവറെ അര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തു. വ്യഴാഴ്ച വൈകീട്ട് 3.20 മണിയോടെയാണ് സംഭവം. കാസര്‍കോട് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സും പോലീസും നാട്ടുകാരുടെ സഹായത്തോടെയാണ് വാഹനം വെട്ടിപ്പൊളിച്ച് അകത്ത് കുടുങ്ങിയ ആളെ പുറത്തെടുത്തത്. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടര്‍ന്ന് ദേശീയ പാത അരമണിക്കൂറോളം സ്തംഭിച്ചു. അപകടത്തില്‍ പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. കാറിനകത്ത് കുടുങ്ങിയ ആള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

KCN

more recommended stories