Thursday, December 26, 2024
Home Gulf ‘വി ലവ് യുഎഇ സംഘാടക സമിതി രൂപീകരിച്ചു,

‘വി ലവ് യുഎഇ സംഘാടക സമിതി രൂപീകരിച്ചു,

by KCN CHANNEL
0 comment

വി ലവ് യുഎഇ ഡിസംബര്‍ 2 ന് കെ എഫ് സി പാര്‍ക്കില്‍

അബുദാബി : യുഎഇ യുടെ അമ്പത്തി മൂന്നാമത് ദേശീയ ദിനാഘോഷം ഈദുല്‍ ഇത്തിഹാദിന്റെ ഭാഗമായി അബുദാബി കാസറഗോഡ് ജില്ല കെഎംസിസി കലാ കായിക വിനോദ വിജ്ഞാന പരിപാടികളോട് കൂടി സംഘടിപ്പിക്കുന്ന ‘വി ലവ് യുഎഇ’ ഡിസംബര്‍ രണ്ടിന് അബുദാബി കെ എഫ് സി പാര്‍ക്കില്‍ വെച്ച് നടക്കും,

പരിപാടിയുടെ വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ല കെഎംസിസി പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി ഹനീഫ പടിഞ്ഞാറുമൂല ഉത്ഘാടനം ചെയ്തു, അസീസ് പെര്‍മുദ, അബ്ദുള്‍ സലാം സി എച്ച്, അഷ്റഫ് ആദൂര്‍, ഇസ്മായില്‍ അഞ്ചില്ലത്ത്, റൗഫ് ഉദുമ പ്രസംഗിച്ചു, ജനറല്‍ സെക്രട്ടറി പി കെ അഷ്റഫ് സ്വാഗതവും ട്രഷറര്‍ ഉമ്പു ഹാജി നന്ദിയും പറഞ്ഞു. സംഘാടക സമിതി ചെയര്‍മാനായി ഹനീഫ പടിഞ്ഞാറുമൂല ജനറല്‍ കണ്‍വീനറായി അസീസ് പെര്‍മുദ, കോര്‍ഡിനേറ്റര്‍മാറായി അഷ്റഫ് കുമ്പള, ബഷീര്‍ കുമ്പടാജെ, റൗഫ് ഉദുമ, ഫാറൂഖ് കൊളവയല്‍, അബ്ദുല്ല ഒറ്റത്തായ് തുടങ്ങിയവരെ തെരെഞ്ഞെടുത്തു.

You may also like

Leave a Comment