Home World ബാഡ്‌ഗേറ്റ് വേ: ലോകമെമ്പാടും പണി മുടക്കി ചാറ്റ് ജിപിടി

ബാഡ്‌ഗേറ്റ് വേ: ലോകമെമ്പാടും പണി മുടക്കി ചാറ്റ് ജിപിടി

by KCN CHANNEL
0 comment

ലോകത്താകമാനം പണി മുടക്കി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ടായ ചാറ്റ് ജിപിടി. ചാറ്റ് ബോട്ടിന്റെ സേവനം പൂര്‍ണമായി നിശ്ചലമായിരിക്കുകയാണ്. ബാഡ്‌ഗേറ്റ് വേ എന്നാണ് ചാറ്റ് ജിപിടിയില്‍ പ്രവേശിക്കുമ്പോള്‍ കാണിക്കുന്നത്. ബോട്ടുമായി ചാറ്റ് ചെയ്യാനോ ഹിസ്റ്ററി ആക്‌സസ് ചെയ്യാനോ കഴിയാത്ത അവസ്ഥയാണ്.

അതേസമയം ചാറ്റ് ബോട്ട് നിശ്ചലമായതില്‍ ഓപ്പണ്‍ എഐയോ ചാറ്റ് ജിപിടി അധികൃതരോ തയാറായിട്ടില്ല. 300 ദശലക്ഷത്തിലധികം ആളുകള്‍ ചാറ്റ് ജിപിടി ഉപയോഗിക്കുന്നത്.ഓപ്പണ്‍ എഐയുടെ എപിഐ ഉപയോഗിക്കുന്ന കമ്പനികളെയും തകരാറ് ബാധിച്ചിട്ടുണ്ടെന്നും ഇത് അന്വേഷിച്ചുവരികയാണെന്നും അതിന്റെ സ്റ്റാറ്റസ് പേജില്‍ കമ്പനി അദികൃതര്‍ അറിയിച്ചിട്ടുണ്ട്. നാല് മണി മുതല്‍ പ്രശ്‌നങ്ങള്‍ നേരിട്ട വെബ്‌സൈറ്റ് ആറ് മണിയോടെ പ്രവര്‍ത്തനരഹിതമാവുകയായിരുന്നു.

ചില ഉപയോക്താക്കള്‍ക്ക് ചാറ്റ് ജിപിടി ആപ്പ് സാധാരണ പോലെ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചാറ്റ് ജിപിടി നിശ്ചലമായതോടെ സമൂഹമാധ്യമമായ എക്‌സില്‍ കൂട്ട പരാതികളാണ് എത്തിയത്. പരാതികളേക്കാള്‍ കൂടുതല്‍ ട്രോളുകളാണ് എക്‌സില്‍ എത്തിയത്.

You may also like

Leave a Comment