66
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ശുചിത്വ പക്ഷാചരണത്തിന്റെ ഭാഗമായി ശുചിത്വ റാലി സംഘടിപ്പിച്ചു. വാട്ടര്‍ ഫോര്‍ ലൈഫ് എന്ന വിഷയത്തില്‍ വിവേകാനന്ദ സര്‍ക്കിളില്‍ നടന്ന റാലിയില്‍ ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്ന പ്ലാക്കാര്‍ഡുകളേന്തി അധ്യാപകരും വിദ്യാര്‍ത്ഥികളും അണിനിരന്നു. എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. എസ്. അന്‍ബഴഗി, അസോസിയേറ്റ് ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ ഡോ. പി. ശ്രൂകുമാര്‍, യോഗാ വിഭാഗം അധ്യക്ഷന്‍ ഡോ. സുബ്രഹ്‌മണ്യ പൈലൂര്‍, സെക്യൂരിറ്റി ഓഫീസര്‍ വി. ശ്രീജിത്ത്, സെക്യൂരിറ്റി ഇന്‍സ്പെക്ടര്‍ വിനയകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. യോഗാ വിഭാഗം ഒന്നാം സ്ഥാനം നേടി.