Saturday, September 21, 2024
Home Kasaragod മദ്രസ്സാ അധ്യാപകര്‍ക്ക് സ്‌നേഹസമ്മാനം കൈമാറി ജി.സി.സി. കെ.എം.സി.സി. ചൗക്കി മേഖല കമ്മിറ്റി

മദ്രസ്സാ അധ്യാപകര്‍ക്ക് സ്‌നേഹസമ്മാനം കൈമാറി ജി.സി.സി. കെ.എം.സി.സി. ചൗക്കി മേഖല കമ്മിറ്റി

by KCN CHANNEL
0 comment

ചൗക്കി: നബിദിന ആഘോഷത്തിന്റെ ഭാഗമായി ചൗക്കി നൂറുല്‍ ഹുദാ ജമാഅത്ത് മീലാദ് കമ്മിറ്റി സംഘടിപ്പിച്ച ‘ലൈറ്റ് ഓഫ് മദീന’ പരിപാടിയില്‍ പള്ളി ഇമാമുമാര്‍ക്കും മദ്രസ്സാ അധ്യാപകര്‍ക്കും ആദരസൂചകമായി, ജി.സി.സി. കെ.എം.സി.സി. ചൗക്കി മേഖല കമ്മിറ്റി വര്‍ഷംതോറും നല്‍കിവരുന്ന സ്‌നേഹസമ്മാനം കൈമാറി.

കെ.എം.സി.സി. ചൗക്കി മേഖല കമ്മിറ്റി ട്രഷറര്‍ ഷുക്കൂര്‍ മുക്രിയുടെ നേതൃത്വത്തിലാണ് സ്‌നേഹസമ്മാനം കൈമാറിയത്. പരിപാടിയില്‍ നൂറുല്‍ ഹുദാ ജമാഅത്ത് മീലാദ് സംഘാടന സമിതി അംഗങ്ങളും ജി.സി.സി. കെ.എം.സി.സി. ചൗക്കി മേഖല പ്രവര്‍ത്തകരും പങ്കെടുത്തു. മീലാദ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കെ.എം.സി.സി. കമ്മിറ്റി പ്രശംസിച്ചു.

You may also like

Leave a Comment