52
എം എസ് എസ് കാസര്‍കോട് യൂണിറ്റ് മുന്‍ യൂണിറ്റ് സെക്രട്ടറി ആയിരുന്ന പി മഹ്‌മൂദ് സ്മരണര്‍ത്ഥം വാട്ടര്‍ കൂളര്‍ വിതരണം ചെയ്തു. കാസറകോട് എം എസ് എസ് ( മുസ്ലിം സര്‍വീസ് സൊസൈറ്റി ) പി മഹ്‌മൂദ്( ഉഗ്രാണി ) എം എസ് എസ് കാസര്‍കോട് യൂണിറ്റ് മുന്‍ സെക്രട്ടറി സ്മരണാര്‍ത്ഥം കുറ്റിക്കോല്‍ മാണിമൂലയിലെ പള്ളി മദ്രസ കമ്മിറ്റിയിലേക്ക് വാട്ടര്‍ കൂളര്‍ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി കബീര്‍ ചെര്‍ക്കളത്തിന്റെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ യൂണിറ്റ് പ്രസിഡന്റ് ഹനീഫ് പി എം സെക്രട്ടറി സമീര്‍ ആമസോണിക്‌സ് തുടങ്ങിയവര്‍ മണിമൂല പള്ളി മദ്രസ ട്രഷറര്‍ ഇ കെ മുഹമ്മദിന് കൈമാറി എം കെ മുഹമ്മദ് ഹാജി. അബ്ദുല്ല പാലാര്‍.കെ എം റഷീദ്. സി എച്ച് മുഹമ്മദ്. ഖലീല്. റാഫി വാട്ടീസ് തുടങ്ങിയവര്‍ സംബന്ധിച്ചു