Home Kasaragod പോക്സോ കേസുകളുടെ വാര്‍ത്തകളില്‍ കൂടുതല്‍ ജാഗ്രത

പോക്സോ കേസുകളുടെ വാര്‍ത്തകളില്‍ കൂടുതല്‍ ജാഗ്രത

by KCN CHANNEL
0 comment

മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോക്‌സോ ആക്ട് ക്ലാസ് സംഘടിപ്പിച്ചു

കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലാ വനിതാ ശിശു വികസന ഓഫീസുമായി സഹകരിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കായി 2012 ലെ പോക്സോ ആക്ട് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി ആര്‍ ചേമ്പറില്‍ നടന്ന ക്ലാസ് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് പി. അഖില്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ അന്തസ്സ് സംരക്ഷിക്കുന്നതിനും ലൈംഗികാതിക്രമം തടയുന്നതിനുമായി 2012ല്‍ നിലവില്‍ വന്ന പോക്സോ ആക്ട് ജനകീയമാക്കേണ്ടത് ആവശ്യമാണെന്നും അതിന് മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ പോക്‌സോ നിയമത്തെ കുറിച്ച് കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടക്കുന്നുണ്ടെന്നും ഭരണ സംവിധാനത്തിന് ലഭിക്കുന്ന പരാതി ഇത് നിരന്തരം സ്‌കൂളുകളില്‍ കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സംബന്ധിച്ച് നല്‍കിയ ബോധവത്ക്കരണത്തിന്റെ ഫലമാണ്. അതുപോലെ പൊതു സമൂഹത്തെയും ഇത്തരം വിഷയങ്ങളില്‍ ബോധവത്ക്കരിക്കേണ്ടതുണ്ട്. അതിന് മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ശിശു വികസന ഓഫീസര്‍ എല്‍. ഷീബ അധ്യക്ഷത വഹിച്ചു. റിസോഴ്സ് പേര്‍സണ്‍ അഡ്വ.വിനയ് മാങ്ങാട്ട് ക്ലാസെടുത്തു. പോക്സോ ആക്ടിലെ പ്രസക്ത ഭാഗങ്ങളും സമൂഹത്തില്‍ ഈ ആക്ടിന്റെ പ്രാധാന്യവും അദ്ദേഹം വിവരിച്ചു. കുട്ടികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍ മുന്‍നിര്‍ത്തി ചര്‍ച്ച നടന്നു. വിവിധ മാധ്യമ പ്രവര്‍ത്തകര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കാസര്‍കോട് പ്രസ് ക്ലബ്ബ് സെക്രട്ടറി കെ.വി പത്മേഷ് സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ സ്വാഗതവും വനിതാ ശിശു വികസന വകുപ്പ് പ്രോഗ്രാം കോ ഓഡിനേറ്റര്‍ അമല മാത്യു നന്ദിയുംപറഞ്ഞു.

You may also like

Leave a Comment