ഗ്രീസില്‍ അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി 22 പേര്‍ മരിച്ചു

wordആതന്‍സ്: ഗ്രീസിലെ കലിമനോസ് ദ്വീപിന് സമീപം തുര്‍ക്കിയില്‍ നിന്നുള്ള അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന രണ്ട് ബോട്ടുകള്‍ മുങ്ങി 22 പേര്‍ മരിച്ചു. മരിച്ചവരിലേറെയും കുട്ടികളാണ്. 22 പേര്‍ മരിച്ചതായും 138 പേരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.  എത്രപേര്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് കൃത്യമായി അറിയില്ലാത്തതിനാല്‍ തിരച്ചില്‍ തുടരുകയാണ്. ഗ്രീക്ക് കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടുകളും ഹെലികോപ്റ്ററുകളും നിരവധി മത്സ്യബന്ധന ബോട്ടുകളും തിരച്ചില്‍ പങ്കെടുക്കുന്നുണ്ട്.

KCN

more recommended stories