ചകിരി ഫാക്ടറിയില്‍ തീപ്പിടിത്തം

ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ചകിരി ഫാക്ടറിയില്‍ തീപ്പിടിത്തം. തെരുവത്തെ മുഹമ്മദ് സലീമിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ചകിരി ഫാക്ടറിയില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് തീപ്പിടിത്തമുണ്ടായത്. വൈദ്യുതി കമ്പിയില്‍ നിന്നാണ് തീപടര്‍ന്നതെന്ന് സംശയിക്കുന്നു. അകത്തുണ്ടായിരുന്ന ഫൈബര്‍ ബോര്‍ഡുകളും ചകിരികളും പൂര്‍ണ്ണമായും കത്തിനശിച്ചു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

KCN

more recommended stories