ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

mmmmകാഞ്ഞങ്ങാട്: പടന്നക്കാട് ലയണ്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ പടന്നക്കാട് എസ്.എന്‍.ടി.ടി.ഐയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് കാസര്‍കോട് സിവില്‍ ഓഫീസര്‍ പി.ആര്‍.ശ്രീനാഥ് ക്ലാസ്സെടുത്തു.  ലയണ്‍സ് പ്രസിഡന്‍റ് ഷെറി സണ്ണി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ സണ്ണി ജോര്‍ജ്ജ്, പി.ബാലകൃഷ്ണന്‍, കെ.ഗംഗാധരന്‍, ഹാരിസ്, ലയണ്‍സ് സെക്രട്ടറി സ്മിതാ സാം, എം.വി.അഖില്‍, ശില്‍പ, ശ്യാമിലി എന്നിവര്‍ സംസാരിച്ചു. ട്രൈനിംഗ് സ്കൂള്‍ അധ്യാപിക പുഷ്പലത സ്വാഗതവും ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി സാം ജോസ് നന്ദിയും പറഞ്ഞു.

KCN

more recommended stories