അരയിപ്പുഴയെ കാക്കാന്‍ കണ്ടല്‍ചെടികള്‍

kandalകാഞ്ഞങ്ങാട്: ലോക പരിസ്ഥിതി ദിനത്തില്‍ അരയി ഗവ.യു.പി.സ്കൂള്‍ എടുത്ത പ്രതിജ്ഞ വെറുതെയാവില്ല. രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ച് നടത്തുന്ന കരകൃഷി പുഴയെ നശിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞ കുട്ടികള്‍ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്  തീരുമാനിച്ചു.
പ്രശസ്ത ജൈവ കൃഷി പ്രചാരകന്‍ കെബിയാര്‍ കണ്ണേട്ടന്‍റെ ക്ലാസ് സംഘടിപ്പിച്ചു. പുഴയുടെ പാരിസ്ഥിതിക പ്രാധാന്യത്തെ കുറിച്ച് ഗവേഷണ പഠനം നടത്തി. ഇപ്പോഴിതാ അരയിപ്പുഴയ്ക്ക് കാവലൊരുക്കാന്‍ ഇരുനൂറ് കണ്ടല്‍ചെടികളും നട്ടു. തൈക്കടപ്പുറം കടിഞ്ഞി മൂലയിലെ പ്രാദേശിക കാര്‍ഷിക ശാസ്ത്രജ്ഞന്‍ പി.വി.ദിവാകരന്‍ തന്‍റെ കണ്ടല്‍ നഴ്സറിയില്‍ നട്ടുവളര്‍ത്തിയ ശുദ്ധജലത്തില്‍ വളരുന്ന കണ്ടല്‍ചെടികളാണ് സ്കൂള്‍ ഹരിതസേനയുടെ നേതൃത്വത്തില്‍ അരയി കോടാലി തുയിത്തുങ്കാലില്‍നട്ടത്. രണ്ടു വര്‍ഷം ശുദ്ധജലത്തില്‍ വളര്‍ത്തി  വിജയകരമാണെന്നു കണ്ടെത്തിയ ഇരുന്നൂറോളംചെടികളാണ്  കുട്ടികള്‍ നാട്ടുകാരുടെ സഹായത്തോടെ പുഴയില്‍ വെച്ചു പിടിപ്പിച്ചത്.ശുദ്ധജല മത്സ്യങ്ങളുടെ ആവാസ കേന്ദ്രമായ പുഴയില്‍ കണ്ടല്‍ക്കാടുകള്‍ വളരുന്നതോടെ മത്സ്യസമൃദ്ധിയാണ് കുട്ടികള്‍ ലക്ഷ്യമിടുന്നത്. ഒപ്പം പുഴയുടെ നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കലും സോഷ്യല്‍ ഫോറസ്ട്രി ഹൊസ്ദുര്‍ഗ് റെയിഞ്ച് ഓഫീസര്‍ പി.വിനു ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകന്‍ കൊടക്കാട്  നാരായണന്‍ അധ്യക്ഷത വഹിച്ചു. പി വി.ദിവാകരന്‍, രമേശന്‍ അരയി, പി.ഭാസ്കരന്‍ ,പി.ഗംഗാധരന്‍, അബ്ദുളള, കെ.വി.സൈജു, കെ.വനജ, സിനി എബ്രഹാം , എ. സുധീഷ്ണ, സൂള്‍ ലീഡര്‍ വി.മിഥുന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories