എം എസ് എഫ് ജില്ലാ എക്സിക്യൂട്ടിവ് ക്യാമ്പ് ആരംഭിച്ചു

msfവലിയപറമ്പ് : എം എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി വലിയപറമ്പ് അരിയിൽ ശുക്കൂർ നഗരിയിൽ സംഘടിപ്പിക്കുന്ന ദ്വിദിന ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് ആരംഭിച്ചു .  എം എസ് എഫ് പ്രഥമ ജില്ലാ പ്രസിഡന്റ് ടി എ ഖാലിദ് പതാക ഉയർത്തി .  മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം സി ഖമറുദ്ദീൻ ഉദ്ഘാടനം ചെയ്തു.എം എസ് എഫ് ജില്ലാ പ്രസിഡന്റ് ഹാശിം ബംബ്രാണി അധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു . എം എ നജീബ് , റഊഫ് ബായിക്കര ,  ഇർഷാദ് മൊഗ്രാൽ , ഹമീദ് സി.ഐ ,  മുഹമ്മദ് കുഞ്ഞി ഉളുവാർ, സാദിഖുൽ അമീൻ , ഇർഷാദ് പടന്ന , ജാബിർ തങ്കയം , ജാഫർ കല്ലഞ്ചിറ, അസറുദ്ദീൻ എതിർത്തോട് , റഹ്മാൻ ഗോൾഡൻ, നൗഷാദ് ചന്ദേര, കുഞ്ഞബ്ദുല്ല ബീരിച്ചേരി, തുഫൈൽ വലിയ പറമ്പ , ശിഹാബുദ്ദീൻ പി.കെ , നാസർ പി.കെ, റഫീഖ് ടി കെ പി, മുഹ്സിൻ കെ.പി , കെ.കെ കുഞ്ഞബ്ദുല്ല , ഉസ്മാൻ പാണ്ഡ്യാല,  റബീഹ് പി.കെ, സഹീദ് എം , മർസൂഖ് ചന്ദേര, പ്രസംഗിച്ചു. ഖത്തർ കെ എം സി സി പ്രസിഡന്റ് എസ് എ എം ബഷീർ ‘പിന്നിട്ട പാതകൾ ‘ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു .

KCN

more recommended stories