ആന്ധ്രാ ബാങ്ക് സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചു

bankകാഞ്ഞങ്ങാട്: കഴിഞ്ഞ 13 വര്‍ഷക്കാലമായി സ്വയം സംരംഭകത്വ രംഗത്ത് യുവതീ യുവാക്കള്‍ക്ക് വിവിധങ്ങളായ തൊഴില്‍ പരിശീലനം നല്‍കുന്ന വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്ധ്രാ ബാങ്ക് ജനറല്‍ മാനേജര്‍ കെ.വി.സുബ്ബയ്യ സന്ദര്‍ശിച്ചു. വിവിധ തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങും നടന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി.വല്‍സന്‍ അദ്ധ്യക്ഷം വഹിച്ചു. കൊച്ചി സോണ്‍ മാനേജര്‍ കുര്യാക്കോസ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലകളില്‍ സ്വയം പദ്ധതിയിലേര്‍പ്പെട്ട പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ചടങ്ങിന് ഷില്‍ജി, ജയ്മോന്‍ തോമസ്, സുഹാസ് കൃഷ്ണന്‍, പി.സുഹ്റ, ലിന്‍ഡ ലൂയിഎസ് എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories