ഗാന്ധിപീസ് പാര്‍ക്കില്‍ കുടിനീര്‍ മോര് ആരംഭിച്ചു

kudiകാഞ്ഞങ്ങാട്: വേനല്‍ യാത്രക്കാര്‍ക്കായി കാഞ്ഞങ്ങാട് ഗാന്ധി പീസ് പാര്‍ക്കില്‍ കുടിനീര്‍ മോര് വിതരണം ആരംഭിച്ചു. കെ.ടി.സുബ്രഹ്മമണ്യന് മോരിന്‍ വെളളം നല്‍കിക്കൊണ്ട് കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ അജയകുമാര്‍ നെല്ലിക്കാട്ട്  ഉല്‍ഘാടനം നിര്‍വഹിച്ചു. കത്തുന്ന വേനലില്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന ഗാന്ധിപീസ് പാര്‍ക്കിലെ മോരുവിതരണം ജനങ്ങള്‍ക്ക് ആശ്വാസമായി രണ്ട് മാസക്കാലം തുടരും.  ഹരികൃഷ്ണന്‍ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. സാഗര്‍ കെ.കെ, കെ.രാമകൃഷ്ണന്‍, ഗംഗാധരന്‍ മാണിക്കോത്ത്,ആല്‍വിന്‍ ആന്‍റണി, സുധീഷ് വി.എം.  എന്നിവര്‍ പ്രസംഗിച്ചു. സംഗീത് കെ.കെ.  സ്വാഗതവും  കെ.വി. രമ്യ നന്ദിയും പറഞ്ഞു.

KCN

more recommended stories