കാഞ്ഞങ്ങാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രചരണം തുടങ്ങി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം പി രാഘവന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം സജീവമായി. പ്രധാന വ്യക്തികളേയും, തറവാട്ട് കാരണവര്‍മാരേയും , തൊഴില്‍ ശാലകളിലേയും ആളുകളെ കണ്ട് അനുഗ്രഹം വാങ്ങുന്ന തിരക്കിയാണ് സ്ഥാനാര്‍ത്ഥി. എസ് എന്‍ ഡി പി യടക്കമുള്ള സമുദായ സംഘടനകളുടെ പിന്തുണയും ഉണ്ട് അദ്ദേഹത്തിന്.  ഏപ്രില്‍ 19 ന് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയും 23 ന് മുമ്പായി പഞ്ചായത്ത് തല തെരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിക്കപ്പെടും. എന്‍ സി എ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായ നിയോജക മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലും വീഡിയോ പ്രചരണം നടക്കും. കുടുംബയോഗങ്ങളും, മഹിളാ യോഗങ്ങളും നടന്നു വരുന്നു. പ്രമുഖ നേതാക്കളെ പങ്കെടുപ്പിച്ച് പഞ്ചായത്ത്  റാലിയും നടക്കും.

KCN

more recommended stories