അനുമോദിച്ചു

anumodരാവണീശ്വരം: ശോഭനാ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ളബ്ബിന്‍െറ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ ട്രാന്‍സ്പോര്‍ട്ട് മെഡല്‍നേടിയ മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടര്‍ എം. വിജയന്‍, ചങ്ങമ്പുഴ കലാകായികവേദി നാടക കലാകാരന്‍മാര്‍, പരീക്ഷകളില്‍ മികച്ച മാര്‍ക്കു നേടിയ വിദ്യാര്‍ഥികള്‍ എന്നിവരെ അനുമോദിച്ചു. എം.വിജയന് ഉപഹാരം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. വി കൃഷ്ണന്‍ സമ്മാനിച്ചു. ചടങ്ങില്‍ കാഞ്ഞങ്ങാട്ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കരുണാകരന്‍ കുന്നത്ത്, പ്രസ്ക്ളബ്ബ് സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം, ശോഭനാ കലാസമിതി യു.എ ഇ കമ്മിറ്റിഭാരവാഹി ടി.എ രാമകൃഷ്ണന്‍, പി.ബാബു എന്നിവര്‍ പ്രസംഗിച്ചു. ക്ളബ്ബ് പ്രസിഡന്‍റ് എം. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം. വിജയന്‍ മറുപടി പ്രസംഗം നടത്തി. ബി. പ്രജീഷ് നന്ദി പറഞ്ഞു.
പടം മുഖ്യമന്ത്രിയുടെ ട്രാന്‍സ്പോര്‍ട്ട് മെഡല്‍നേടിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം. വിജയന് സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം കെ.വി കൃഷ്ണന്‍ ഉപഹാരം നല്‍കുന്നു.

KCN

more recommended stories