എന്‍.ഡി.എ കാഞ്ഞങ്ങാട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

ndaകാഞ്ഞങ്ങാട്: ദേശീയ ജനാധിപത്യ സഖ്യം കാഞ്ഞങ്ങാട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കാഞ്ഞങ്ങാട് ബസ്സ് സ്റ്റാന്‍റ് സമീപത്തെ സിറ്റി സെന്‍ററില്‍ ബി.ഡി.ജെ.എസ് കേന്ദ്ര കമ്മിറ്റിയംഗം അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി.മണ്ഡലം പ്രസിഡന്‍റ് ഇ.കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.  ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ മുഖ്യ പ്രഭാഷണം നടത്തി. ബിജെപി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്‍റ് ഗണേശന്‍ പാറക്കട്ട, സ്ഥാനാര്‍ത്ഥി എം.പി.രാഘവന്‍, കോര്‍ഡിനേറ്റര്‍  സൂരജ് തിരുവനന്തപുരം, ജില്ലാ സെക്രട്ടറി ബാബു വെള്ളിക്കോത്ത്, പി.ടി.ലാലു, ബിജെപി നേതാക്കളായ കൊവ്വല്‍ ദാമോദരന്‍, എസ്.കെ.കുട്ടന്‍, എം.ബല്‍രാജ്, കെ.കെ.വേണുഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വി.കുഞ്ഞിക്കണ്ണന്‍ ബളാല്‍ സ്വാഗതവും ശാന്തകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories