ആവേശമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി

ndaബളാല്‍: എന്‍ഡിഎ കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാര്‍ത്ഥി എം.പി.രാഘവന്‍റെ ബളാല്‍ പഞ്ചായത്ത് പര്യടനം അണികളില്‍ ആവേശമുണര്‍ത്തി. രാവിലെ ബളാല്‍ ഭഗവതി ക്ഷേത്രത്തില്‍ തൊഴുതു വണങ്ങി ബളാല്‍ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് വെള്ളരിക്കുണ്ട്, മാലോം എന്നീ സ്ഥലങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, പൊതുജനങ്ങള്‍ എന്നിവരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ബളാല്‍ കുഞ്ഞിക്കണ്ണന്‍, എസ്.കെ.കുട്ടന്‍, മധു അയ്യങ്കാവ്, ബിജെപി പഞ്ചായത്ത് പ്രസിഡന്‍റ് ചാത്തുഞ്ഞി, സജി ഇഞ്ചിയില്‍, ബിഡിജെഎസ് ജില്ലാ സെക്രട്ടറി ബാബു വെള്ളിക്കോത്ത്, എസ്എന്‍ഡിപി യോഗം ഇന്‍സ്പെക്ടര്‍ പി.ടി.ലാലു, സുരാജ് മോഹന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

KCN

more recommended stories