ഉദുമ നിയോജക മണ്ഡലം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റികൾ രുപീകരിച്ചു

convenഉദുമ നിയോജക മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റികളുടെ പഞ്ചായത്തുതല കമ്മറ്റികൾക്ക് രൂപംനൽകി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനുകളിലാണ് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ രൂപീകരണം നടന്നത്.
ഉദുമ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിസന്റ് കല്ലത്ര മാഹിൻ ഹാജി, കെപിസിസി സെക്രട്ടറി നീലകണ്ഠൻ, കെപിസിസി നിർവാഹക സമതിയംഗം പി ഗംഗാധരൻ നായർ, തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ എം എസ് മുഹമ്മദ് കുഞ്ഞി, ജനറൽ കൺവീനർ കരിചേരി നാരായണൻ മാഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ രൂപീകരണം.
ഹമീദ് മാങ്ങാടാണ് ഉദുമ പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ചെയർമാൻ. വാസു മാങ്ങാട് കൺവീനറും പ്രഭാകരൻ തെക്കേകര ട്രഷററും. സി രാഘവൻ മുന്നാട് ബേഡഡുക്ക പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ചെയർമാൻ. ഇ കുഞ്ഞികൃഷ്ണൻ നായർ വർക്കിങ്ങ് ചെയർമാനും കുഞ്ഞികൃഷ്ണൻ മാടയ്ക്കൽ കൺവീനറും.

KCN

more recommended stories