കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്കേറ്റു

car ac

കാസര്‍കോട് : തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ ചെര്‍ക്കള ബേവിഞ്ചയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം. കളനാട് സ്വദേശികളായ കെ ഇ അഹമ്മദ്കുഞ്ഞി, ഭാര്യ ആയിഷ, മകന്‍ സാദിഖ്, സാദിഖിന്റെ ഭാര്യ സാബിറ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണ്ണാടകയില്‍ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു കുടുംബം. നിയന്ത്രണം തെറ്റിയ കാര്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു.

car accicarr

KCN

more recommended stories