സൗജന്യ പരിശീലനം

പഠനത്തോടൊപ്പം സിവില്‍ സര്‍വ്വീസ് പരിശീലനം
പ്ലസ്ടു, ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക പഠനത്തോടൊപ്പം സിവില്‍ സര്‍വ്വീസ് പരിശീലനം  ലഭ്യമാക്കുന്നതിനുളള  മാര്‍ഗ്ഗനിര്‍ദ്ദേശക ക്യാമ്പ് കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന നെഹ്‌റു യുവകേന്ദ്ര  സംഘടിപ്പിക്കും. യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിയമനങ്ങളിലേക്ക് നടത്തുന്ന  സിവില്‍ സര്‍വ്വീസ് പരീക്ഷ,  മറ്റ് മത്സര പരീക്ഷകള്‍ എന്നിവയെ സംബന്ധിച്ച് യുവജനങ്ങളിലും  വിദ്യാര്‍ത്ഥികളിലും  അവബോധം നല്‍കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. വിവിധ സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങളുടെ  സഹകരണത്തോടെ  കാര്യവട്ടം ലക്ഷ്മീഭായി നാഷണല്‍ സെന്റര്‍ ഫോര്‍  ഫിസിക്കല്‍ എഡ്യുക്കേഷന്‍ (എല്‍ എന്‍ സി പി ഇ) കോണ്‍ഫറന്‍സ്  ഹാളില്‍ ഈ മാസം  30 ന് രാവിലെ 10 മുതല്‍ മൂന്ന് വരെയാണ് ക്ലാസ്. പങ്കെടുക്കുന്നവര്‍ക്കായി  അന്നേദിവസം അഭിരുചി പരീക്ഷയും നടത്തും. പഠനത്തോടൊപ്പം സിവില്‍ സര്‍വ്വീസിനുളള തയ്യാറെടുപ്പ്, സിലബസ്സും ചിട്ടയായ പഠന രീതിയും, സഹവാസ സിവില്‍ സര്‍വ്വീസ് പരിശീലനം, ഹൈസ്‌കൂള്‍-ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കുളള ഫൗണ്ടേഷന്‍ കോഴ്‌സ് എന്നീ മാര്‍ഗനിര്‍ദേശങ്ങള്‍ ക്യാമ്പില്‍ നിന്നും ലഭിക്കും. സിവില്‍ സര്‍വ്വീസ് പരീക്ഷ സംബന്ധിച്ച മുഴുവന്‍ സംശയങ്ങളും  തീര്‍ക്കാനുളള കൗണ്‍സിലിംഗ് സംവിധാനവും ഉണ്ടാകും. താത്പര്യമുള്ളവര്‍ 9847407128 എന്ന നമ്പറില്‍ ഈ മാസം 25 നകം പേര് രജിസ്റ്റര്‍ ചെയ്യണം.
തെങ്ങിന്‍തൈകള്‍ക്ക് അപേക്ഷിക്കാം
കാര്‍ഷിക സര്‍വ്വകലാശാലയുടെ  ഉത്തരമേഖലാ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനു കീഴിലുളള പിലിക്കോട്, നീലേശ്വരം ഫാമുകളില്‍ നിന്ന് തെങ്ങിന്‍ തൈകള്‍ ആവശ്യുളള കര്‍ഷകര്‍  അപേക്ഷ സമര്‍പ്പിക്കണം.  അപേക്ഷാഫോറം കാര്‍ഷിക സര്‍വ്വകലാശാലയുടെ  വെബ്‌സൈറ്റായ www.kau.in ല്‍ നിന്ന് ഡൗണ്‍ലോഡ്  ചെയ്‌തോ കേന്ദ്രങ്ങളില്‍ നിന്ന് സൗജന്യമായി കൈപ്പറ്റിയോ  പൂരിപ്പിച്ച് നല്‍കാവുന്നതാണ്.  അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡിന്റെ കോപ്പി  സമര്‍പ്പിക്കണം.  കഴിഞ്ഞ വര്‍ഷം അപേക്ഷ സമര്‍പ്പിച്ച റേഷന്‍ കാര്‍ഡ് ഉടമകളില്‍ നിന്നും ഈ വര്‍ഷം  അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.  നിലവില്‍ സങ്കരയിനം  തൈകള്‍ക്ക്  200 രൂപയും നാടന്‍ ഇനങ്ങള്‍ക്ക് 75 രൂപയുമാണ് വില.  അപേക്ഷകള്‍  മെയ് 20 വരെ  പിലിക്കോട് കേന്ദ്രത്തില്‍ സ്വീകരിക്കും. കമ്പ്യൂട്ടര്‍ സഹായത്തോടെ നടത്തുന്ന നറുക്കെടുപ്പിലൂടെ  അര്‍ഹതപ്പെട്ടവരെ  തെരഞ്ഞെടുക്കും. ആദ്യഘട്ട നറുക്കെടുപ്പ്  ജൂണ്‍ ഒന്നിനായിരിക്കും.
സൈബര്‍ശ്രീയില്‍ മാറ്റ്‌ലാബ്  പരിശീലനം
പട്ടികജാതി വികസന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടപ്പിലാക്കി വരുന്ന പദ്ധതിയായ സൈബര്‍ശ്രീയില്‍ മാറ്റ് ലാബ് പരിശീലനത്തിന് 22 നും 26 നും മധ്യേ പ്രായമുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെ തെരഞ്ഞെടുക്കുന്നു. പ്രതിമാസം 4000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. ബി ഇ, ബി ടെക്, (ഇ സി, ഇ ഇ ഇ, ഐ ടി, സി എസ്), എം ടെക്, എം സി എ, എം എസ് സി ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ ഏതെങ്കിലും പാസ്സായവര്‍ക്കും കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും പങ്കെടുക്കാം. പരിശീലന കാലാവധി  മൂന്നു മാസം.  വിശദവിവരങ്ങള്‍  www.cybersri.org എന്ന വെബ് സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റുകളുടെ  ശരിപ്പകര്‍പ്പ് സഹിതം ഈ മാസം 30 നകം  സൈബര്‍ശ്രീ, സി-ഡിറ്റ്, ടി സി 26/847, പ്രകാശ്, വി ആര്‍ എ-ഡി7, വിമന്‍സ് കോളേജ് റോഡ്, തൈക്കാട് പി ഒ, തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ 0471 2323949.
സൗജന്യ പരിശീലനം
വെളളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആരംഭിക്കുന്ന ഹോംനേഴ്‌സിംഗ് സൗജന്യ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 20 നും 45 നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഈ മാസം 25 നകം  ഡയറക്ടര്‍, വെളളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട്, കാഞ്ഞങ്ങാട് -671531 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0467 2268240.

KCN

more recommended stories