എവറസ്റ്റില്‍ മഞ്ഞിടിച്ചില്‍, ആറു മരണം

evകാഠ്മണ്ഡു: എവറസ്റ്റില്‍ മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് ആറു നേപ്പാളി ഗൈഡുകള്‍  മരിച്ചു. നാലു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒന്പതു പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
പര്‍വതാരോഹകര്‍ക്കായി റോപ്പുകള്‍ സ്ഥാപിക്കുന്ന ഷെര്‍പ്പ ഗൈഡുകളാണ് അപകടത്തില്‍പെട്ടത്. രണ്ടാം നന്പര്‍ ക്യാന്പിന് തൊട്ടുതാഴെ സ്ഥിതി ചെയ്യുന്ന പോപ്‌കോണ്‍ ഫീല്‍ഡ് എന്നറിയപ്പെടുന്ന സ്ഥലത്താണ് പ്രാദേശിക സമയം രാവിലെ 6.30ന് റോപ്പുകള്‍ സ്ഥാപിക്കുന്നതിനിടെയാണ് മഞ്ഞിടിച്ചിലുണ്ടായത്. ഗൈഡുകള്‍ സഹായത്തിനായി അപേക്ഷിച്ചെങ്കിലും ക്ഷണത്തില്‍ മഞ്ഞുവന്ന് മൂടുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്ടറും രംഗത്തുണ്ട്. കാലാവസ്ഥ അനൂകൂലമാണെങ്കില്‍ അടുത്തമാസം നടക്കാനിരിക്കുന്ന പര്‍വതാരോഹണത്തിനായി ഏതാണ്ട് നൂറോളം പേരാണ് 8850 മീറ്റര്‍ ഉയരമുള്ള എവറസ്റ്റു കയറാന്‍ തയ്യാറെടുക്കുന്നത്. ഇവര്‍ക്കായി ബേസ് ക്യാന്പുകളും റോപ്പുകളും മറ്റും സ്ഥാപിക്കുന്നത് ഗൈഡുകളാണ്.

KCN

more recommended stories