രാജ്യസ്നേഹം വളര്‍ത്താന്‍ മുന്നിട്ടിറങ്ങുമെന്ന് മേജര്‍ രവി

mjr raviമാവുങ്കാല്‍: ڇകനയ്യയെ പോലെയുള്ളവര്‍ ദേശീയതക്കെതിരെ സംസാരിക്കുമ്പോള്‍ യുവ ജനതക്ക് രാജ്യ സ്നേഹം വളര്‍ത്താന്‍ താന്‍ മുന്നിട്ടിറങ്ങുമെന്നും ദേശീയതയെ കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ ബി ജെ പി ക്കാരനായി കാണുന്നുണ്ടെങ്കില്‍ താന്‍ അതില്‍ അഭിമാനിക്കുന്നുവെന്നും പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജര്‍ രവി പറഞ്ഞു. രാജ്യത്തിനോടുള്ള സ്നേഹവും അഖണ്ഡതയും നിലനിര്‍ത്തേണ്ടത് നമ്മള്‍ ഓരോരുത്തരുടേയും കടമയാണ്. അതിന് നമ്മളെന്നും പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.  കോട്ടപ്പാറ ഡോ.ശ്യാംപ്രസാദ്  മുഖര്‍ജി  ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്ബ് പത്താം വാര്‍ഷികാഘോഷത്തിന്‍റ ഭാഗമായി സംഘടിപ്പിച്ച വിമുക്ത ഭടന്മാരെ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത്   സംസാരിക്കുകയായിരുന്നു അദ്ദേഹം.  രാജ്യത്തിന് വേണ്ടി മികച്ച സേവനം കാഴ്ച വെച്ച ഇരുപതോളം വിമുക്ത ഭടന്മാരെ ആദരിക്കുകയും ജനപ്രതിനിധികളായ സി കുഞ്ഞമ്പു, എ വി സന്തോഷ്, ബിജിബാബു, ഗോപാലന്‍, പത്മനാഭന്‍, ഗീത ബാബുരാജ്, ദേശീയ വടം വലിതാരം ബാബു കോട്ടപ്പാറ, സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മോഹിനിയാട്ടം, ഭരതനാട്യം എന്നിവയില്‍ എ ഗ്രേഡ് നേടിയ ഐശ്വര്യ അരവിന്ദ് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍ അധ്യക്ഷം വഹിച്ചു. ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍, ബ്രിഗേഡിയര്‍ അബ്രഹാം, അസീസ് അബ്ദുള്ള, കെ നാരായണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. കെ മോഹനന്‍ സ്വാഗതവും പി മനോജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് മഞ്ച് സ്റ്റാര്‍  ഫെയിം ആഷിമ മനോജിന്‍റെ നേതൃത്വത്തിലുള്ള ഗാനമേളയും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

KCN

more recommended stories