കാരുണ്യം ചൊരിഞ്ഞ് അറഹ്മ

vellamകാഞ്ഞങ്ങാട്: കൊടും വേനലില്‍ ഒരിറ്റ് ശുദ്ധജലത്തിന് വേണ്ടി വലയുന്ന ഒട്ടേറെ കുടുംബങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് അറഹ്മ ചാരിറ്റബിള്‍ ട്രസ്റ്റ് രംഗത്ത് വന്നു. ആറങ്ങാടി, കൂളിയങ്കാല്‍, കൊവ്വല്‍പ്പള്ളി, പടിഞ്ഞാര്‍, അരയി, തോയമ്മല്‍ ജമാഅത്ത് പരിധികളില്‍ ഇതിനകം ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയമായ സംഘടനയാണ് അറഹ്മ. നിര്‍ധന യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യമൊരുക്കുന്ന ഷാദി റഹ്മ എന്ന സ്വപ്ന പദ്ധതിയുടെ ഒരുക്കങ്ങള്‍ക്കിടെയാണ് ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയുമായി അറഹ്മ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്.
കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറി ബഷീര്‍ ആറങ്ങാടി നിര്‍വ്വഹിച്ചു. അറഹ്മ ചെയര്‍മാന്‍ എം കെ റഷീദ്, കണ്‍വീനര്‍ മുത്തലിബ് കൂളിയങ്കാല്‍, ഉപദേശക സമിതിയംഗങ്ങളായ സി അബ്ദുള്ള ഹാജി, റംസാന്‍ ആറങ്ങാടി, ടി അന്തുമാന്‍, ടി മുഹമ്മദ് കുഞ്ഞി, ബി കെ യൂസഫ് ഹാജി, ഭാരവാഹികളായ ആബിദ് ആറങ്ങാടി, റഫീഖ് നിലാങ്കര, ഷരീഫ് തൈവളപ്പില്‍, കാസിം ഹാജി കൊവ്വല്‍പ്പള്ളി, പി വി എം കുട്ടി, ജലീല്‍ കാര്‍ത്തിക, എം റഷീദ്, എം മുഹമ്മദ് കുഞ്ഞി ഹാജി, ഗള്‍ഫ് മേഖലാ പ്രതിനിധികളായ എം കെ അബ്ദുള്ള ആറങ്ങാടി, യൂസഫ് ഹാജി അരയി, ഇബ്രാഹിം, മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.  കുടിവെള്ളക്ഷാമം രൂക്ഷമായ കാഞ്ഞങ്ങാട് നഗരസഭയുടെ കിഴക്കന്‍ മേഖലയില്‍ പ്രത്യേകം സജീകരിച്ച വാഹനത്തില്‍ ദിനംപ്രതി നിരവധി തവണ അറഹ്മ പ്രവര്‍ത്തകര്‍ കുടിവെള്ളമെത്തിക്കുന്നുണ്ട്.

KCN

more recommended stories