പഠനച്ചെലവ് ഏറ്റെടുത്ത് എസ്.എഫ്.ഐ.

CHILAVകാഞ്ഞങ്ങാട്: എസ്.എസ്.എല്‍.സി.പരീക്ഷയില്‍ മികച്ച വിജയം നേടിയ പെരിയ ചാലിങ്കാല്‍ കേളോത്തെ പുറമ്പോക്ക് കോളനിയിലെ അരുണ്‍കുമാറിന്‍റെ തുടര്‍ന്നുള്ള പഠനച്ചെലവ് എസ്.എഫ്.ഐ. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി ഏറ്റെടുത്തു. കേളോത്തെ പുറമ്പോക്ക് കോളനിയില്‍ പ്ലാസ്റ്റിക്ക് വലിച്ചു കെട്ടിയ കൂരയില്‍ താമസിക്കുന്ന രമണിയുടെ മകനാണ് അരുണ്‍കുമാര്‍. വെള്ളിക്കോത്ത് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളിലെ വിദ്യാര്‍ത്ഥിയായ അരുണ്‍കുമാര്‍ വെളിച്ചമില്ലാത്ത കൂരയില്‍ സ്വന്തം ജീവിത പ്രയാസങ്ങളോട് പടവെട്ടിയാണ് ഈ തിളക്കമാര്‍ന്ന വിജയം കൈവരിച്ചത്. മൂന്നു വയസ്സുള്ളപ്പോള്‍ അച്ഛന്‍ ഉപേക്ഷിച്ച് പോയ അരുണിനെ അമ്മ ബീഡി  തെറുത്തും തൂപ്പു ജോലിയെടുത്തുമാണ് പഠിപ്പിക്കുന്നത്. നിന്നു തിരിയാന്‍ പോലും സ്ഥലമില്ലാത്ത വീട്ടിലാണ് അരുണും അമ്മയും താമസിക്കുന്നത്. സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠനം മുന്നോട്ട് പോകാനാണ് അരുണ്‍ ആഗ്രഹിക്കുന്നത്. അമ്മയുടെ തുച്ഛമായ വരുമാനം കൊണ്ട് മകന്‍റെ പഠനം മുന്നോട്ട് കൊണ്ടു പോകാന്‍ പറ്റില്ലെന്ന സാഹചര്യത്തിലാണ് അരുണ്‍കുമാറിന് തുടര്‍ന്നുള്ള പഠനത്തിന് സഹായമെത്തിക്കാന്‍ എസ്.എഫ്.ഐ.കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി മുന്നോട്ട് വന്നത്. എസ്.എഫ്.ഐ. ഭാരവാഹികള്‍ വൈശാഖ് ശോഭനന്‍, പി.നിഖില്‍, സ്റ്റാന്‍ലിന്‍ കൊടവലം എന്നിവര്‍ നേരിട്ടെത്തി അഭിനന്ദനം അറിയിച്ചു.
Attachments area

KCN

more recommended stories