മധുരം വഴിയോരം പരിപാടിയുമായി ജി.വൈ.കെ

maramകാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽ പുതുതായി രൂപം കൊണ്ട കോളേജ് വിദ്ധ്യാർത്ഥികളുടെ കൂട്ടായ്മ നടപ്പിലാക്കുന്ന രണ്ടാമത്തെ പദ്ധതിക്ക് തുടക്കം കുറിച്ചു.  മധുരം വഴിയോരം എന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്. മാസത്തിൽ ഒരു തവണ ജില്ലയിലെ  ഗ്രാമ പ്രദേശങ്ങളിലെ പാതയോരങ്ങളിൽ 30 ൽ കൂടുതൽ ഫല വൃക്ഷങ്ങൾ വച്ച് പിടിപ്പിക്കുകയാണ് ലക്ഷ്യം. ആഴ്ചയിൽ ഒരു ദിവസം മരം നടൽ നടന്നു വരുന്ന ചാലഞ്ച് ട്രീക്ക് പുറമെയാണ് മധുരം വഴിയോരം പദ്ധതി. വഴിയോരങ്ങൾ ഫലസമൃദ്ധമാക്കുകയാണ് ലക്ഷ്യമിടുന്നത്.
ഒഴിഞ്ഞവളപ്പിൽ നടന്ന ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകൻ ഭാസ്കരൻ വെള്ളൂർ ഉദ്ഘാടനം ചെയ്തു. ഗ്രീൻ യൂത്ത് പ്രസിഡണ്ട് രജ്ഞിത്ത് കോളിയടുക്കം സ്വാഗതവും, സെക്രട്ടറി മാക്സിം റോഡ്രിഗസ്സ് അദ്ധ്യക്ഷത വഹിച്ചു. പി.മുരളിധരൻ മാസ്റ്റർ ഗ്രീൻ യൂത്ത്  കോർഡിനേറ്റർ കെ.കെ.ഷാജി എന്നിവർ സംസാരിച്ചു.
ഗ്രീൻ യൂത്ത് പ്രവർത്തകരായ രാഹുൽ, അരുൺ കുമാർ, രേഷ്മ, അശ്വതി ,  മേഘമൽഹാൽ എന്നിവർ നേതൃത്വം നൽകി.

KCN

more recommended stories