സൗദിയില്‍ വാഹനാപകടത്തില്‍ അഞ്ച് മലപ്പുറം ജില്ലക്കാര്‍ മരിച്ചു

malap

സൗദി : സൗദി അറേബ്യയിലെ റിയാദ് തായിഫ് എക്‌സ്പ്രസ് ഹൈവേയിലെ റദ്വാനിയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം ജില്ലക്കാരായ അഞ്ചുപേര്‍ മരിച്ചു.

മേല്‍മുറി അധികാരിത്തൊടി കുഴിമാട്ടിക്കളത്തില്‍ മുഹമ്മദ് സലിം(32), തിരൂര്‍ കോട്ട തങ്ങള്‍സ് റോഡിലെ ചന്ദ്രച്ചാത്ത് നവാസ് (27), ചന്ദ്രച്ചാത്ത് നൗഷാദ് (23), കുറ്റിപ്പാല തൊണ്ടിയില്‍ ശ്രീധരന്‍ (48), തിരൂര്‍ തെക്കന്‍ കുറ്റൂര്‍ കോട്ടിയാട്ടില്‍ ജനാര്‍ദനന്‍ (43) എന്നിവരാണ് മരിച്ചത്.

ഒപ്പം യാത്ര ചെയ്തിരുന്ന തിരൂര്‍ വൈലത്തൂര്‍ പൊന്മുണ്ടം സ്വദേശി കടലായില്‍ ജംഷീര്‍, ബംഗ്ലാദേശുകാരനായ മുലായിംഖാന്‍ എന്നിവര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

ഞായറാഴ്ച പുലര്‍ച്ചെ നാലരമണിയോടെയാണ് അപകടം നടന്നത്. ദമാം ആസ്ഥാനമായ സാദ് അല്‍ ഉസ്മാന്‍ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. റാബഗ് ശാഖയില്‍ ജോലിക്കാരായ ഇവര്‍ റിയാദില്‍ അടുത്തിടെ തുടങ്ങിയ ശാഖയിലേക്ക് പോകുംവഴിയാണ് അപകടം. വാഹനത്തിന്റെ ടയര്‍ പൊട്ടി മറിയുകയായിരുന്നെന്നാണ് നാട്ടില്‍ ലഭിച്ചിട്ടുള്ള വിവരം. മൃതദേഹങ്ങള്‍ തായിഫിലെ കിംഗ് ഫൈസല്‍ ആസ്പത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സൗദിയിലുള്ള സുഹൃത്തുക്കള്‍വഴി ഉച്ചയോടെയാണ് ദുരന്തവാര്‍ത്ത ബന്ധുക്കള്‍ അറിഞ്ഞത്.

നാട്ടിലെ അറിയപ്പെടുന്ന ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായ മുഹമ്മദ്‌സലിം പരേതനായ അബ്ദുള്ള ഹാജിയുടെയും ഖദീജയുടെയും മകനാണ്. വേങ്ങര സ്വദേശി റംലത്താണ് ഭാര്യ. മക്കള്‍മുഹമ്മദ് റിന്‍ഷാദ് (6), ഫാത്തിമ റിഫ (3). സഹോദരങ്ങള്‍ സുബൈദ, സഫിയ,

ഷൗക്കത്ത്. അഞ്ചുവര്‍ഷമായി വിദേശത്ത് ജോലിചെയ്യുന്ന സലിം എട്ടുമാസം മുമ്പ് അവധിക്കെത്തിയിരുന്നതാണ്. സലിമിന്റെ ഖബറടക്കം സൗദിയില്‍ത്തന്നെ നടത്താനാണ് സാധ്യതയെന്നും ബന്ധുക്കള്‍ അറിയിച്ചു.

തിരൂര്‍ നഗരസഭ മുന്‍ കൗണ്‍സിലര്‍ സി.എം. അലിഹാജിയുടെയും റുഖിയയുെടയും മകനാണ് നവാസ്. ഭാര്യ ഷഹര്‍ബാ സുമയ്യ. മകള്‍ ഫാത്തിമ.സഹോദരങ്ങള്‍ ഷാഫി(സൗദി), ഖമര്‍ഭാനു (ഒമാന്‍). അടുത്തമാസം നാട്ടിലേക്കുവരാനിരിക്കെയാണ് അപകടത്തിനിരയായത്.

അവിവാഹിതനായ നൗഷാജ് സൗദിയിലെത്തിയിട്ട് 11 മാസം കഴിഞ്ഞതേയുളളൂ. മുഹമ്മദ്കുട്ടിയുടയും ആസ്യയുെടയും മകനാണ്. സഹോദരങ്ങള്‍സിദ്ദീഖ്, അക്ബര്‍, ഹസ്സയിന്‍, അഷ്‌റഫ് (മസ്‌ക്കറ്റ്), ഹസീന, റംല, ഫാത്തിമ.

കുറ്റിപ്പാല ജി.എം.എല്‍.പി.സ്‌കൂളിനടുത്ത് പരേതരായ കോരുവിന്റെയും സീതമ്മയുടയും മകനാണ് ശ്രീധരന്‍. ഭാര്യ അനിത. വിദ്യാര്‍ഥികളായ ജിത്തു, അനഘ എന്നിവരാണ് മക്കള്‍. ചോയിക്കുട്ടി, വേലായുധന്‍, കുമാരന്‍, ലീല, സരസു, അമ്മുണ്ണി എന്നിവര്‍ സഹോദരങ്ങളാണ്.

കൊട്ടിയാട്ടില്‍ വേലുവിന്റെയും കുഞ്ഞമ്മയുെടയും മകനാണ് ജനാര്‍ദനന്‍. ഭാര്യ പ്രസന്ന. മക്കള്‍ അശ്വിന്‍,
ആര്‍ദ്ര.

വാഹനാപകടത്തില്‍ ഒ.ഐ.സി.സി. മലപ്പുറം ജില്ല കമ്മിറ്റി അഖാതമായ അനുശോചനം രേഖപ്പെടുത്തി.

KCN

more recommended stories