ഷാര്‍ജയില്‍ മരിച്ച മജീദിന്‍റെ മയ്യത്ത് ഇന്ന് നാട്ടിലെത്തിക്കും

mr

മൊഗ്രാല്‍പുത്തൂര്‍: ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ച മൊഗ്രാല്‍പുത്തൂര്‍ പഞ്ചം സ്വദേശി പി.എ മജീദിന്റെ (34) മയ്യത്ത്  രാത്രിയോടെ നാട്ടിലെത്തിക്കും.
ഷാര്‍ജയില്‍ കട നടത്തിവരികയായിരുന്ന മജീദ് തിങ്കളാഴ്ച രാത്രി താമസ്ഥലത്ത് ഉറങ്ങാന്‍ കിടന്നതായിരുന്നു. ൂടെ ഉണ്ടായിരുന്നവര്‍ ചൊവ്വാഴ്ച രാവിലെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് മരിച്ചതറിയുന്നത്. പത്ത് വര്‍ഷം മുമ്പ് ഹോദരന്‍ സലീം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.
പരേതനായ പി.എ അബ്ദുല്ലഖദീജ ദന്പതികളുടെ മകനാണ് മജീദ്.
ഭാര്യ: ജസീറ. മക്കള്‍: മിന്‍ഹാജ്, മിസ്ഹാബ്. മറ്റു സഹോദരങ്ങള്‍: ഷാഫി (ഖത്തര്‍), നജ്മുന്നീസ, സമീറ.

KCN

more recommended stories