ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് തീവണ്ടിക്കുനേരെ കല്ലേറ്; സ്ത്രീക്ക് പരിക്ക്

trainകാസര്‍കോട്: കോയമ്പത്തൂരില്‍നിന്ന് മംഗലാപുരത്തേക്ക് വരികയായിരുന്ന ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് തീവണ്ടിക്കുനേരെ കല്ലേറ്. കല്ലേറില്‍ യാത്രക്കാരിക്ക് പരിക്കേറ്റു. പള്ളിക്കര ചേറ്റുകുണ്ടിലെ അമാവതി(39)ക്കാണ് പരിക്കേറ്റത്. ബേക്കലത്തിനും കോട്ടിക്കുളത്തിനും ഇടയിലാണ് കല്ലേറുണ്ടായത്. എന്‍ജിനോട് ചേര്‍ന്നുള്ള കമ്പാര്‍ട്ട്‌മെന്റിനുനേരെയായിരുന്നു ഏറ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20 നായിരുന്നു സംഭവം. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അന്വേഷണം തുടങ്ങി.

KCN

more recommended stories