Home Kasaragod ബ്ലോക്ക് തല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു.

ബ്ലോക്ക് തല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു.

by KCN CHANNEL
0 comment

കുമ്പള സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാര്‍ക്കായി പുകയില നിയന്ത്രണ നിയമവു മായി ബന്ധപെട്ടു പരിശീലന പരിപാടി സംഘടിപ്പിച്ചു.

കുമ്പള: ആരോഗ്യ വകുപ്പിലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള കര്‍മ്മ പരിപാടിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യവും നിര്‍ദ്ദേശിച്ചതനുസരിച്ച് കുമ്പള ബ്ലോക്ക് സി.എച്ച്.സി കാസര്‍ഗോഡ് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ബ്ലോക്ക് പരിധിയിലെ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാര്‍ക്കും, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാര്‍ക്കുമായി പുകയില നിയന്ത്രണ നിയമവുമായി ബന്ധപ്പെട്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു.

ഡോ. കൃഷ്ണപ്രസാദ് അദ്ധ്യക്ഷനായ ചടങ്ങ് കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ശ്രീ. അഷ്‌റഫ് കര്‍ള ഉല്‍ഘാടനം ചെയ്തു.

കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശ്രീ. ടെനിസന്‍ തോമസ്, മൂളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശ്രീ. ഷാജു. എന്‍.എ എന്നിവര്‍ പരിശീലനങ്ങള്‍ക്ക്നേതൃത്വംനല്‍കി.

You may also like

Leave a Comment