അബുദാബി കെ എം സി സി കുമ്പള പഞ്ചായത്ത് പ്രവര്‍ത്തക സമിതിയും ഇബ്രാഹിം ആരിക്കാടിക്ക് യാത്രയയപ്പും സംഘടിപ്പിച്ചു
അബുദാബി കെ.എം.സി.സി കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തക സമിതി യോഗവും നാല് പതിറ്റാണ്ട് പിന്നിട്ട പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് തിരിക്കുന്ന കുമ്പള പഞ്ചായത്ത് കെ എം സി സി ട്രഷറര്‍ ഇബ്രാഹിം ആരിക്കാടിക്ക് യാത്രയയപ്പും മാസംതോറും നല്‍കുന്ന ചികിത്സാ ധന സഹായ പദ്ധതിയായ റവാഹു റഹ്‌മയുടെ ധന സഹായം കൈമാറലും കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജഹാന്‍ മൊഗ്രാലിന്റെ വസതിയില്‍ വെച്ച് സംഘടിപ്പിച്ചു.
കെ എം സി സി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് അറബി ബശീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മഞ്ചേശ്വരം മണ്ഡലം ട്രഷറര്‍ ഖാലിദ് ബംബ്രാണ ഉത്ഘാടനം നിര്‍വഹിച്ചു .
ഇബ്രാഹിം അരിക്കാടിക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് അറബി ബഷീര്‍ കൈമാറി.
കെ എം സി സി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി അച്ചു കുമ്പള ,ജില്ലാ പ്രവര്‍ത്തക സമിതി അംഗവും പഞ്ചായത്ത് സീനിയര്‍ വൈസ് പ്രസിഡന്റ് കൂടിയായ ഷാഹുല്‍ ഹമീദ് മര്‍ത്യ , ഷാജഹാന്‍ മൊഗ്രാല്‍,അബ്ദുല്‍ റഹ്‌മാന്‍ കുമ്പോല്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
സ്ഥാനമൊഴിയുന്ന ഇബ്രാഹിം ആരിക്കടിക്ക് പകരം ട്രഷറര്‍ സ്ഥാനത്തേക്ക് ഷാജഹാന്‍ മൊഗ്രലിനെയും വൈസ് പ്രസിന്‍ഡായി ഖാലിദ് സി എച്ച് നേയും തിരിഞ്ഞെടുത്തു.
കുമ്പള പഞ്ചായത്ത് ഭാരവാഹികളായ കരീം ഉളുവാര്‍ ,അബ്ദുല്‍ റഹ്‌മാന്‍ വളപ്പ് ബംബ്രാണ , ഖാലിദ് സി എച് ബംബ്രാണ, ആദം കുമ്പള,തഷ്‌റീഫ് കുമ്പള, ഷക്കീല്‍ ആരിക്കാടി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.