31
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്തിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് നാലു വിക്കറ്റ് നഷ്ടം. ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ കേരളം 69 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെന്ന നിലയിലാണ്. 51 റണ്‍സോടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് അസറുദ്ദീനും ക്രീസില്‍.
30 റണ്‍സ് വീതമെടുത്ത അക്ഷയ് ചന്ദ്രന്റെയും രോഹന്‍ കുന്നുമ്മലിന്റെയും ജലജ് സക്‌സേനയുടെയും 10 റണ്‍സെടുത്ത വരുണ്‍ നായനാരുടെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ രോഹനും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് 60 റണ്‍സടിച്ച് കേരളത്തിന് നല്ല തുടക്കമിട്ടിരുന്നു. 71 പന്തില്‍ 30 റണ്‍സെടുത്ത അക്ഷയ് ചന്ദ്രന്‍ റണ്ണൗട്ടായത് കേരളത്തിന് തിരിച്ചടിയായി.