Home Kasaragod സി.ഒ.എ കാസര്‍കോട് ജില്ല കണ്‍വെന്‍ഷന് തുടക്കമായി

സി.ഒ.എ കാസര്‍കോട് ജില്ല കണ്‍വെന്‍ഷന് തുടക്കമായി

by KCN CHANNEL
0 comment

കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍
ജില്ലാ പ്രസിഡന്റ് വി.വി മനോജ് പതാക ഉയര്‍ത്തിയോടെയാണ് കണ്‍വെന്‍ഷന് തുടക്കമായത്.
സി ഒ എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി സുരേഷ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

കാസര്‍കോട് : കേബിള്‍ ടി.വി. ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ 14-മത് കാസര്‍കോട് ജില്ല കണ്‍വെന്‍ഷന്‍
കാഞ്ഞങ്ങാട്ട് തുടക്കമായി.
രാജ് റെസിഡന്‍സിയില്‍
ജില്ലാ പ്രസിഡന്റ് വി.വി മനോജ് പതാക ഉയര്‍ത്തിയോടെയാണ്
കണ്‍വെന്‍ഷന് തുടക്കമായത്.
സി ഒ എ സംസ്ഥാന ജനറല്‍ സെക്രട്ടറി
പി.ബി സുരേഷ് ഉദ്ഘാടനം ചെയ്തു..മാറുന്ന കാലത്തിന് ഗുണകരമാകുന്ന രീതിയിലാണ് കേരളവിഷന്റെ കീ ഒ ടി ടി പ്ലാറ്റഫോം എന്ന്
പി ബി സുരേഷ് പറഞ്ഞു.
സി ഒ എ ജില്ലാ പ്രസിഡന്റ് വി.വി മനോജ് അധ്യക്ഷത വഹിച്ചു.
സിഡ്‌കോ പ്രസിഡന്റ് കെ വിജയകൃഷ്ണന്‍ ,
കെ സി സി എല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനില്‍ മംഗലത്ത്,
കെസിബിഎല്‍ ഡയറക്ടര്‍ ഷുക്കൂര്‍
കോളിക്കര,
കെ സി സി എല്‍ ഡയറക്ടര്‍ ലോഹിതാക്ഷന്‍ ,
സി സി എന്‍ എം ഡി ടിവി മോഹനന്‍ ,കാസര്‍കോട് വിഷന്‍ സെക്രട്ടറി പി ആര്‍ ജയചന്ദ്രന്‍ ,
സംഘാടകസമിതി ചെയര്‍മാന്‍ സതീശ് കെ പാക്കം സ്വാഗതവും
കാഞ്ഞങ്ങാട് മേഖല സെക്രട്ടറി പി പ്രകാശ് നന്ദിയും പറഞ്ഞു.
ജില്ലാ സെക്രട്ടറി
ഹരിഷ് പി നായര്‍
പ്രവര്‍ത്തന റിപ്പോര്‍ട്ടും,
ജില്ലാ ട്രഷറര്‍ വിനോദ് പി സാമ്പത്തിക റിപ്പോര്‍ട്ടും,സിസിഎന്‍ചെയര്‍മാന്‍ പ്രദീപ്കുമാര്‍ കെ ജില്ല ബിസിനസ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കാസര്‍കോട് മേഖല സെക്രട്ടറി പാര്‍ത്ഥസാരഥി, നീലേശ്വരം മേഖല സെക്രട്ടറി ബൈജുരാജ് സി.പി. പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
സുധീഷ് വി. വി.അനുശോചന പ്രമേയം അവതരിപ്പിച്ചു. കണ്‍വെന്‍ഷനില്‍ ജില്ലയിലെ 200 പ്രതിനിധികള്‍ പങ്കെടുക്കുന്നു..

You may also like

Leave a Comment