അബുദാബി : ഖാദി അക്കാദമി അബുദാബി കമ്മിറ്റി പ്രാര്‍ത്ഥനാ സദസ്സും ചേരാല്‍ ഉസ്താദിന് സ്വീകരണവും സംഘടിപ്പിച്ചു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന പരിപ്പാടിയില്‍ ഖാസി അക്കാഡമി അബുദാബി പ്രഡിഡന്റ് അസീസ് പെര്‍മൂദേ അദ്ധ്യക്ഷം വഹിച്ചു. അബുദാബി സുന്നി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് സെക്രട്ടറി ഇസ്മായില്‍ ഉദിനൂര്‍ കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ സീതാംഗോളി,ഇസ്ലാമിക് സെന്റര്‍ സെക്രട്ടറി കമാല്‍ മല്ലം,സ്‌കൈ ഗ്രൂപ്പ് ചെയര്‍മാന്‍ ഷെരീഫ് കോളിയോട് , ബനിയാസ് സ്‌പൈക്ക് മാനേജര്‍ അബ്ദുല്‍ ജബ്ബാര്‍ , എസ് കെ എസ് എസ് എഫ് മഞ്ചേശ്വരം മേഖല പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ ഹാജി കംബള, ട്രഷറര്‍ ഖാലിദ് ബംബ്രാണ തുടങ്ങിയവര്‍ പ്രസംഗിച്ചു. സിറാജുദ്ദീന്‍ ഫൈസി ചേരാല്‍ ഉസ്താദിനെ പ്രസിഡന്റ് അസീസ് പേര്‍മുടെ മൊമന്റോ നല്‍കി ആദരിച്ചു. സ്‌കൈ ഗ്രൂപ്പ് ചെയര്‍മാന്‍ ഷെരീഫ് കോളിയോട് ബനിയാസ് സ്‌പൈക്ക് മാനേജര്‍ അബ്ദുല്‍ ജബ്ബര്‍, ഇബ്രാഹിം ജാറ എന്നിവര്‍ക്ക് ചേരാല്‍ ഉസ്താദ് മൊമന്റോ കൈമാറി. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സക്കീര്‍ കമ്പാര്‍ സ്വാഗതവും ഫറൂക്ക് സീതാംഗോളി നന്ദിയും പറഞ്ഞു.
ഖാസി അക്കാഡമി അബു ദാബി കമ്മിറ്റി പ്രാര്‍ഥനാ സദസ്സും ചേരാല്‍ ഉസ്താദിന് സ്വീകരണം സംഘടിപ്പിച്ചു
34