Home Kasaragod പിലിക്കോട് ദേശീയപാതയില്‍ ഇരുവശത്തും അര കിലോമീറ്റര്‍ ദൂരത്തില്‍ വിള്ളല്‍

പിലിക്കോട് ദേശീയപാതയില്‍ ഇരുവശത്തും അര കിലോമീറ്റര്‍ ദൂരത്തില്‍ വിള്ളല്‍

by KCN CHANNEL
0 comment

വിള്ളലിന്റെ മുകളില്‍ ടാറൊഴിച്ചും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയും മറച്ചുവച്ചിരിക്കുകയാണ്. വിള്ളല്‍ രൂപപ്പെട്ടിട്ട് ദിവസങ്ങളായെങ്കിലും ഇന്ന് മാത്രമാണ് ഇത് ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്.

കാസര്‍കോട്: ദേശീയപാതയില്‍ വീണ്ടും വിള്ളല്‍. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് സമീപം നിര്‍മ്മാണത്തിലുള്ള ദേശീയപാതയിലാണ് വിള്ളല്‍ രൂപപ്പെട്ടത്. മേഘ എഞ്ചിനിയറിംഗ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് ദേശീയപാത നിര്‍മ്മാണം നടത്തുന്നത്. അര കിലോമീറ്ററോളം ദൂരത്തിലാണ് വിള്ളല്‍ വീണത്.

വിള്ളലിന്റെ മുകളില്‍ ടാറൊഴിച്ചും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയും മറച്ചുവച്ചിരിക്കുകയാണ്. വിള്ളല്‍ രൂപപ്പെട്ടിട്ട് ദിവസങ്ങളായെങ്കിലും ഇന്ന് മാത്രമാണ് ഇത് ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. 5 മീറ്ററോളം ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തിയാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. വിള്ളല്‍ വന്നതോടെ സമീപത്തെ സ്ഥാപനങ്ങളും വീടുകളിലുളളവരും ഭീതിയിലാണ്. മേഘ എഞ്ചിനിയറിംഗ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് ഇവിടെ ദേശീയ പാത നിര്‍മ്മാണത്തിന് നിര്‍മാണ കരാറെടുത്തത്. ഈ കമ്പനിയുടെ റോഡ് നിര്‍മ്മാണത്തിനെതിരെ വലിയ രീതിയില്‍ പരാതികള്‍ ഉയരുകയാണ്.
കഴിഞ്ഞ ദിവസം കാസര്‍കോട് ചട്ടഞ്ചാല്‍ലില്‍ ദേശീയ പാതയുടെ മേല്‍പ്പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. ചെങ്കള-നീലേശ്വരം റീച്ചിലാണ് വിള്ളല്‍ രൂപപ്പെട്ടത്. അശാസ്ത്രീയമായി മണ്ണിട്ട് ഉയര്‍ത്തിയതാണ് വിള്ളലിന് വഴി വച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിള്ളല്‍ നാട്ടുകാര്‍ കണ്ടതിന് പിന്നാലെ നിര്‍മാണ കമ്പനി, മണല്‍ ഉപയോഗിച്ച് വിള്ളല്‍ നിക്കത്താന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. എം സാന്റ് ഉപയോഗിച്ച് അടയ്ക്കാനായിരുന്നു നിര്‍മാണ കമ്പനിയുടെ ശ്രമം

You may also like

Leave a Comment