55
ജില്ലാ ശുചിത്വ മിഷന്‍ കാസര്‍കോട് സ്വച്ഛതാ ഹി സേവാ, മാലിന്യ മുക്ത നവകേരളം ക്യാമ്പയിനുകളുടെ ഭാഗമായി ഖര- ദ്രവ മാലിന്യ സംസ്‌കരണവും ജില്ലാ തല ശില്പശാലയും പ്രദര്‍ശനവും സംഘടിപ്പിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത അധ്യക്ഷത വഹിച്ചു. മാലിന്യ മുക്ത നവകേരളം കോ കോര്‍ഡിനേറ്റര്‍ എച്ച കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടര്‍, പഞ്ചായത്ത് ടി വി സുഭാഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ദ്രവ മാലിന്യ സംസ്‌കരണം, ഖര മാലിന്യ സംസ്‌കരണം, സാനിറ്ററി നാപ്കിന്‍ സംസ്‌കരണം, പദ്ധതികളുടെ ഫണ്ട് വിവരങ്ങള്‍, നിയമ നടപടികള്‍, മാലിന്യ മുക്ത നവ കേരളം തുടര്‍ പ്രവര്‍ത്തങ്ങള്‍ വിഷയങ്ങളില്‍ ശില്പശാലയും പ്രദര്‍ശനവും നടത്തി.