ചിറക്കാല്‍ രാഘവന്‍ നായര്‍ അന്തരിച്ചു

ബന്തടുക്ക: ശങ്കരമ്പാടി ഒറ്റമാവുങ്കാല്‍ ചിറക്കാല്‍ രാഘവന്‍ നായര്‍ (61) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ടായും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ബന്തടുക്ക മണ്ഡലം വൈസ് പ്രസിഡണ്ടായും, ബന്തടുക്ക ഗവ.ഹൈസ്‌കൂള്‍ പി.ടി.എ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. എ. കുഞ്ഞമ്പു നായരുടെയും കരിച്ചേരി കാര്‍ത്ത്യായനി അമ്മയുടെയും മകനാണ്. ഭാര്യ എ.ദേവകി. മക്കള്‍ എ. നിധീഷ്, എ. നിഖില്‍, എ. നിത്യ പ്രഭ (മുന്നാട് പീപ്പിള്‍സ് കോളേജ് വിദ്യാര്‍ത്ഥിനി).സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ നായര്‍ (പരേതന്‍), മാധവന്‍ ചിറക്കാല്‍ (ബന്തടുക്ക മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി) .ശ്രീദേവി, തപതി, നാരായണി, രാധ, ലക്ഷമി, ഗൗരി (കെ എസ്ആര്‍ ടി സി).

KCN

more recommended stories