സമസ്ത പൊതു പരീക്ഷയില്‍ ടോപ്പ് പ്ലസ് നേടിയ 25 വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ മെഡല്‍ നല്‍കി അദരിക്കുന്നു.

 

എരിയാല്‍
സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ 2022 ലെ പൊതു പരീക്ഷയില്‍ ടോപ്പ് പ്ലസ് നേടി വിജയിച്ച
എരിയാല്‍ ബ്ലാര്‍ക്കോഡ് അന്‍വാറുല്‍ ഇസ്ലാം മദ്‌റസയിലെ 22 കുട്ടികള്‍ക്കും എരിയാല്‍ കേന്ദ്ര മദ്‌റസയിലെ ഒരു കുട്ടിക്കും മറ്റൊരു ബ്രാഞ്ച് മദ്‌റസയായ കുളങ്കര മദ്‌റസയിലെ ഒരു കൂട്ടിക്കും നെല്ലിക്കുന്ന് കടപ്പുറം ഖുവ്വത്തുല്‍ ഇസ്ലാം മദ്‌റസയില്‍ നിന്നും ടോപ്പ് പ്ലസ് നേടി ഇപ്പൊള്‍ ബ്ലാര്‍ക്കോഡ് അന്‍വാറുല്‍ ഇസ്ലാം മദ്‌റസയില്‍ പഠനം നടത്തുന്ന ഒരു കുട്ടിക്കും കൂടി 25 വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ മെഡല്‍ നല്‍കി ആദരിക്കാന്‍ ബ്ലാര്‍ക്കോഡ് അന്‍വാറുല്‍ ഇസ്ലാം മദ്‌റസ മീലാദ് കമ്മിറ്റി തീരുമാനിച്ചതായ് ചെയര്‍മാന്‍ റഹ് മാന്‍ A to Z കണ്‍വീനര്‍ ഹാരിസ് ഒമാന്‍ എന്നിവര്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലും ഇതു പോലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ബ്ലാര്‍ക്കോഡ് മുഹിയുദ്ദീന്‍ മസ്ജിദ് കമ്മിറ്റിയും ബ്ലാര്‍ക്കോഡ് യുവജന കൂട്ടായ്മയും സ്വര്‍ണ മെഡല്‍ നല്‍കി ആദരിച്ചിരുന്നു . ഈ മാസം ഏഴാം തിയ്യതി ശനിയാഴിച്ച വൈകിട്ട് നാല് മണിക്ക് ബ്ലാര്‍ക്കോഡ് വെച്ച് നടക്കുന്ന പൊതു സമ്മേളനത്തില്‍ കുമ്പോല്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ മെഡലുകള്‍ വിതരണം ചെയ്യും

KCN

more recommended stories