‘കിനാവിലെ ജി.സി.കെ’ ലോഗോ പ്രകാശനം ചെയ്തു

 

ദുബായ് :എം.എസ്.എഫ് ഗവണ്മെന്റ് കോളേജ് അലുമ്‌നിയുടെ ബാനറില്‍ 2024 ജനുവരി 28ന് കാസറഗോഡ് ഗവണ്മെന്റ് കോളേജില്‍ നടക്കുന്ന കിനാവിലെ ജി.സി.കെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ലോഗോ പ്രകാശനം ദുബായ് പേള്‍ ക്രീക്ക് ഹോട്ടലില്‍ വെച്ച് പൂര്‍വ്വവിദ്യാര്‍ത്ഥിയും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനും ദുബായ് കെ.എം.സി.സി ഉപദേശക ഉപാധ്യക്ഷനും കിനാവിലെ ജി.സി.കെ പരിപാടിയുടെ രക്ഷാധികാരിയുമായ യഹ്യ തളങ്കര നിര്‍വഹിച്ചു.
യു.എ.ഇയിലെ വിവിധ എമിരേറ്റുകളില്‍ നിന്നായി നൂറുകണക്കിന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ചടങ്ങ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും യു എ ഇ കെ.എം.സി.സി ട്രഷററും പരിപാടിയുടെ രക്ഷാധികാരിയുമായ നിസാര്‍ തളങ്കര ഉത്ഘാടനം ചെയ്തു.
പരിപാടിയില്‍ എം.എസ്.എഫ് മുന്‍ ജില്ല പ്രസിഡന്റും കാസറഗോഡ് ഗവണ്മെന്റ് കോളേജ് ആദ്യ എം.എസ്.എഫ് യുണിയന്‍ ചെയര്‍മാനുമായ കരീം കുണിയ മുഖ്യ പ്രഭാഷണം നടത്തി. കിനാവിലെ ജി.സി.കെ പരിപാടിയുടെ ജനറല്‍ കണ്‍വീണര്‍ ഹനിഫ മീത്തല്‍ മാങ്ങാട് സ്വാഗതം പറഞ്ഞു ദ്ഘാടന പരിപാടിയില്‍ ഹസ്‌ക്കര്‍ ചൂരി,ശിഹാബ് നായന്മാര്‍മൂല,സഫ്വാന്‍ അണങ്കൂര്‍,ഖാദര്‍ ബാങ്കോട്,ഫയാസ് പടുവടുക്ക, മജിദ് കൊല്ലമ്പാടി,റിഷാദ് ഹിദായത്ത് നഗര്‍, നുറുദ്ധീന്‍ ഉറുമി,മുര്‍ഷിദ് ചെര്‍ക്കള, മുഹമ്മദ് പള്ളിപ്പുഴ, അറഫാത് കൊവ്വല്‍, ഹര്‍ഷാദ് ഉദുമ, സഫ്വാന്‍ കോപ്പ എന്നിവര്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ ഹാരിസ് മുഹമ്മദ് നന്ദി പറഞ്ഞു.

KCN

more recommended stories